ഖത്തര്‍ ക്ളാസിക് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍

ദോഹ: പി.എസ്.എ വേള്‍ഡ് സീരീസ് ടൂര്‍ണമെന്‍റിന്‍െറ ഭാഗമായുള്ള ഖത്തര്‍ ക്ളാസിക് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് ഖലീഫ ടെന്നീസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ തുടങ്ങും. ഇന്ത്യന്‍ താരങ്ങളായ ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ, സൗരവ് ഘോഷാല്‍ എന്നിവര്‍ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. ആദ്യറൗണ്ടില്‍ ഇവരുടെ എതിരാളികള്‍ ഈജിപ്ഷ്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ ദോഹയിലത്തെി പരിശീലനം തുടങ്ങി. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച സ്ക്വാഷ് താരങ്ങളിലൊരാളായ മലയാളിയായ ദീപിക പള്ളിക്കലിന് ആദ്യ റൗണ്ടില്‍ എതിരാളി ഈജിപ്തിന്‍െറ യെതിരിബ് ആദെലാണ്. ലോക റാങ്കിങില്‍ 19ാമതുള്ള ദീപിക ഖത്തര്‍ ക്ളാസിക്കില്‍ 12ാം സീഡാണ്. ലോക റാങ്കിങില്‍ 25-ാം സ്ഥാനത്തുള്ള യെതിരിബ് ആദെല്‍ സീഡ് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് പന്ത്രണ്ടിനാണ് ദീപികയുടെ മത്സരം. അനായാസജയമാണ് ദീപിക പ്രതീക്ഷിക്കുന്നത്. ആറ് തവണ ലോകചാമ്പ്യനായിട്ടുള്ള ഓസ്ട്രേലിയയുടെ സാറ ഫിറ്റ്സ് ജെറാള്‍ഡിന്‍െറ ശിക്ഷണത്തിലാണ് ദീപിക മത്സരിക്കുന്നത്. അതേസമയം മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ജോഷ്ന ചിന്നപ്പയുടെ ആദ്യ റൗണ്ടിലെ എതിരാളി ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ഈജിപ്തിന്‍െറ  റനീം അല്‍ വെലിലിയെയാണ്. ലോക റാങ്കിങില്‍ 20ാമതാമ് ജോഷ്ന. ഖത്തര്‍ ക്ളാസിക്കില്‍ സീഡ് ചെയ്യപ്പെടാത്ത താരമായ ജോഷ്ന ചിന്നപ്പക്ക് ഈജിപ്ഷ്യന്‍ താരത്തെ മറികടക്കുന്നത് വെല്ലുവിളിയാകും. മിന്നുന്ന ഫോമിലുള്ള റനീമിനെ മറികടക്കുക ജോഷ്നയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കും. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലും ദോഹയില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. ലോക റാങ്കിങില്‍ 16ാം സ്ഥാനത്തുള്ള സൗരവിന്‍്റെ ആദ്യ റൗണ്ടിലെ എതിരാളി 19-ാം സ്ഥാനത്തുള്ള ഈജിപ്തിന്‍െറ ഫാരെസ് ദെസൗഖിയാണ്.  നവംബര്‍ ഒന്നിന് രാത്രി എട്ടരക്കാണ് ഈ മത്സരം. ദോഹയില്‍ ഇരു താരങ്ങളും സീഡ് ചെയ്യപ്പെട്ടിട്ടില്ല. ചാമ്പ്യന്‍ഷിപ്പിലെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങിയിരുന്നു. 
പുരുഷ വിഭാഗം യോഗ്യതാറൗണ്ടില്‍ ഇന്ത്യയുടെ മഹേഷ് മന്‍ഗവോങ്കര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഖത്തറിന്‍െറ മൂന്നു താരങ്ങള്‍ ഇന്നലെ യോഗ്യത റൗണ്ടില്‍ മത്സരിച്ചിരുന്നു. സെയ്ദ് അസ്ലാന്‍ അംജദും അബ്ദുറഹ്മാന്‍ അല്‍ മാലിക്കിയും  പരാജയം നേരിട്ടപ്പോള്‍ അഹമ്മദ് അല്‍ തമീമി മത്സരത്തില്‍ നിന്ന് പിന്‍മാറി. ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത് ഖത്തറിന്‍െറ ഒന്നാം നമ്പര്‍ താരമായ അബ്ദുല്ല അല്‍ മുഹമ്മദ് അല്‍തമീമി മാത്രമാണ്. ഇദ്ദേഹത്തിന് പ്രധാന റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചിരുന്നു. നിലവില്‍ ലോക സ്ക്വാഷ് റാങ്കിങില്‍ 71ാമതായ അല്‍തമീമിയുടെ എതിരാളി മെയിന്‍ ഡ്രോയില്‍ ലോക ഒന്നാം നമ്പര്‍ താരം ഈജിപ്തിന്‍െറ മുഹമ്മദ് അല്‍ശൊര്‍ബാഗിയാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.