ലുലു - കേളി ഇന്‍റര്‍ സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് വെള്ളിയാഴ്ച തുടങ്ങും

റിയാദ്: ലുലു കപ്പിനുവേണ്ടിയുള്ള നാലാമത് കേളി ഇന്‍റര്‍സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് വെള്ളിയാഴ്ച അല്‍ആസിമ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. കാല്‍പന്തുകളിയുടെ പ്രാധാന്യം ഭാവി തലമുറയിലേക്ക് പകരാനും വളര്‍ന്നു വരുന്ന ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊനും റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ടൂര്‍ണമെന്‍റ് നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഇത്തവണ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത് ലുലു ഹൈപര്‍മാര്‍ക്കറ്റിന്‍െറ സഹകരണത്തോടെയാണ്. കേളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് സീനിയര്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ മത്സരങ്ങളോടൊപ്പമായിരിക്കും ഇന്‍റര്‍സ്കൂള്‍ മത്സരങ്ങളും നടക്കുക. റിയാദിലെയും അല്‍ഖര്‍ജിലെയും ഏഴ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളുകളുടെ ടീമുകളാണ് മത്സരിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ (സേവ സ്കൂള്‍), ഡല്‍ഹി പബ്ളിക് സ്കൂള്‍, യാര സ്കൂള്‍, അല്‍അലിയ സ്കൂള്‍, മോഡേണ്‍ സ്കൂള്‍, അല്‍ഖര്‍ജിലെ മിഡില്‍ ഈസ്റ്റ് സ്കൂള്‍ എന്നീ സ്കൂളുകളുടെ പേരിലുള്ളതാണ് ഏഴ് ടീമുകള്‍. 
ഉദ്ഘാടന മത്സരം അല്‍ഖര്‍ജിലെ മിഡില്‍ ഈസ്റ്റ് സ്കൂളും റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂളും തമ്മിലാണ്. നവംബര്‍ ആറിന് യാര സ്കൂളും അല്‍അലിയ സ്കൂളും നവംബര്‍ 13ന് ഡല്‍ഹി പബ്ളിക് സ്കൂളും മോഡേണ്‍ സ്കൂളും തമ്മിലുള്ള മത്സരങ്ങള്‍ നടക്കും.  വാര്‍ത്താ സമ്മേളനത്തില്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജനല്‍ മാനേജര്‍ വി.കെ സലിം, മാള്‍ മാനേജര്‍ ലാലി, കേളി ഭാരവാഹികളായ റഷീദ് മേലേതില്‍, ശൗക്കത്ത് നിലമ്പൂര്‍, നൗഷാദ്   എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.