ദോഹ: കരിയറിലെ ആദ്യ ലോകചാമ്പ്യന്‍പട്ടം ലോകറെക്കോര്‍ഡിന്‍െറ തിളക്കത്തില്‍ സ്വന്തമാക്കിയതിന്‍െറ ആഹ്ളാദത്തിലാണ് അമേരിക്കയുടെ റിച്ചാര്‍ഡ് ബ്രൗണ്‍. പുരുഷന്‍മാരുടെ 200 മീറ്റര്‍ ടി 44 വിഭാഗത്തിലാണ് 21.27 സെക്കന്‍റില്‍ ഓടിയത്തെി ബ്രൗണ്‍ ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 21.27 എന്നത് മികച്ച സമയമല്ളെന്നും ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ടെന്നും മത്സരശേഷം ബ്രൗണ്‍ വ്യക്തമാക്കി. വളരെയധികം സംതൃപ്തിയുണ്ടെന്നും മത്സരം വളരെ കടുത്തതായിരുന്നുവെന്നും 24കാരനായ ബ്രൗണ്‍ പറഞ്ഞു. ബ്രസീലിന്‍െറ അലന്‍ ഒലിവേര വെള്ളിയും അമേരിക്കക്കാരന്‍ തന്നെയായ വുഡല്‍ വെങ്കലവും നേടി. 100 മീറ്ററിലും ബ്രൗണ്‍ മത്സരിക്കുന്നുണ്ട്. ദോഹ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക പാരലിമ്പിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈനയാണ് മെഡല്‍ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 12 സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി 24 മെഡലുകളാണ് അവരുടെ സമ്പാദ്യം. അഞ്ച് സ്വര്‍ണവുമായി ബ്രിട്ടനും നാല് സ്വര്‍ണവുമായി അമേരിക്ക, റഷ്യ, ടുണീഷ്യ, ആസ്ത്രേലിയ എന്നവര്‍ തൊട്ടുപിറകേയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.