ചൂടിന് ആശ്വാസമായി മഴയത്തെി

ദോഹ: രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകുന്നേരം പെയ്ത മഴ ചൂടില്‍ ഉരുകുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി. 
ശൈഹാനിയ, അല്‍ ബുസൈര്‍, ജുമൈലിയ, ദുഖാന്‍ മേഖല തുടങ്ങിയ ഭാഗങ്ങളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. കൂടാതെ ശഹാനിയയുടെ പടിഞ്ഞാറ് ഭാഗത്തും അതൂരിയ്യയിലും മഴ പെയ്തു. 
ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് തങ്ങളുടെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 
തുടര്‍ന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കനത്ത കാറ്റ് വീശുമെന്നും കാഴ്ചപരിധി കുറയുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയ നിരവധി സ്വദേശികള്‍ അംതാറ് ഖതര്‍ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.