ദോഹ: ഖത്തര്‍ സ്നിപര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം നവംബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ഈ മാസം 25 മുതല്‍ 27 വരെ വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെ കതാറ സാംസ്കാരിക ഗ്രാമത്തിലെ ഖത്തര്‍ സ്നിപര്‍ അസോസിയേഷന്‍ ആസ്ഥാനത്ത് സൗകര്യം ഉണ്ടായിരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ എല്ലാ ഫാല്‍ക്കണ്‍ പ്രേമികളും മുമ്പോട്ട് വരണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഫാല്‍ക്കണ്‍ സീസണിലേക്കുള്ള തയ്യാറെടുപ്പായിട്ടാണ് ഈ ചാമ്പ്യന്‍ഷിപ്പിനെ വിലയിരുത്തുന്നത്. വിജയികളെ കാത്തിരിക്കുന്നത് വിലയേറിയ സമ്മാനങ്ങളാണ്. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 35,000 റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 റിയാലും മൂന്നാമതത്തെുന്നവര്‍ക്ക് 15,000 റിയാലുമായിരിക്കും സമ്മാനമായി ലഭിക്കുക. നാലാമതും അഞ്ചാമതുമത്തെുന്ന ടീമിന് 5000 റിയാല്‍ വീതം പ്രോത്സാഹന സമ്മാനമായി ലഭിക്കും.
ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദീകരണങ്ങളും അസോസിയേഷന്‍ നല്‍കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 44081373 നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു. ദഖീറയിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.