ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി വിരുന്നത്തെിയ ഐ.പി.സി ലോക അത്ലറ്റിക് മീറ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യസ്വര്‍ണം ബ്രിട്ടന്‍െറ അലഡ് ഡേവിസിന്. ഡിസ്കസ് ത്രോയില്‍ പുരുഷന്‍മാരുടെ എഫ് 42 വിഭാഗത്തില്‍ ഒന്നാമതത്തെിയാണ് ഡേവിസ് സുവര്‍ണ നേട്ടത്തിലത്തെിയത്. രണ്ട് വര്‍ഷം മുമ്പ് ലിയോണില്‍ നേടിയ സ്വര്‍ണമാണ് അദ്ദേഹം ദോഹയില്‍ 14.95 മീറ്റര്‍ ദൂരമെറിഞ്ഞ് ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ നിലനിര്‍ത്തിയത്. ഇറാന്‍െറ സജാദ് മുഹമ്മദ് (14.54 മീറ്റര്‍ വെള്ളിയും ജര്‍മനിയുടെ ഫ്രാങ്ക് ടിന്‍മീര്‍ വെങ്കലവും നേടി. പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ ജര്‍മനിയുടെ സെബാസറ്റ്യന്‍ ഡയറ്റ്സ് പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 14.87 മീറ്റര്‍ എറിഞ്ഞ് സെബാസ്റ്റ്യന്‍ ഒന്നാമതത്തെിയപ്പോള്‍ റഷ്യയുടെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍കൂടിയായ വ്ളാഡിമിര്‍ സ്വിറിഡോവ് വെള്ളിയും ചൈനയുടെ ക്യു കിങ് ലി വെങ്കലവും നേടി. പുരുഷന്‍മാരുടെ ഡിസ്കസ് ത്രോയില്‍ എഫ് 56 വിഭാഗത്തില്‍ ക്യൂബയുടെ ലിനാര്‍ഡോ ഡിയസ് സ്വര്‍ണവും ഇറാന്‍െറ അലി മുഹമ്മദ് യാരി വെള്ളിയും വിയറ്റ്നാമിന്‍്റെ ഹൂ ങ്യന്‍ വെങ്കലവും നേടി. 45.10 മീറ്ററാണ് ലിനാര്‍ഡോ എറിഞ്ഞിട്ടത്. വനിതകളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടി ചൈന തങ്ങളുടെ ആദ്യ സ്വര്‍ണനേട്ടം കുറിച്ചിട്ടു. എഫ് 34 വിഭാഗത്തില്‍ 8.37 മീറ്റര്‍ എറിഞ്ഞ് ലിജുവാന്‍ സൂവാണ് സ്വര്‍ണം നേടിയത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ലോകറെക്കോര്‍ഡിനും ഇന്നലെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയം സാക്ഷിയായി. 100 മീറ്റര്‍ വനിതകളുടെ ടി 37 വിഭാഗത്തില്‍ ബ്രിട്ടന്‍്റെ കദീന കോക്സ് ആണ് 13.59.0.09 സെക്കന്‍റില്‍ ഓടിയത്തെി കൊടുങ്കാറ്റായത്.
ഹീറ്റ്സില്‍ ഒന്നാമതത്തെിയ ഫ്രാന്‍സിന്‍െറ മാന്‍ഡി ഫ്രാങ്കോയിസിനെയാണ് കദീന പിന്തള്ളിയത്. എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്നും ഇത്ര പെട്ടെന്ന് ഓടിയത്തെുമെന്ന് കരുതിയിരുന്നില്ളെന്നും മത്സരശേഷം കദീന പറഞ്ഞു. എങ്കിലും ആത്മവിശ്വാത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.