ദോഹ: രാജ്യത്ത് വിജ്ഞാനത്തിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ ഇന്ത്യക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി പറഞ്ഞു. ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വലിയ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന ഇടമായാണ് തങ്ങള്‍ പരിഗണിക്കുന്നത്. അതുപോലെ ദ്രവീകൃത പ്രകൃതിവാതകങ്ങളുടെ കയറ്റുമതിക്കുള്ള മുഖ്യവാണിജ്യ കേന്ദ്രമായാണ് ഖത്തര്‍ ഇന്ത്യയെ കാണുന്നത്. കൂടാതെ ബാങ്കിങ് മറ്റു ധനകാര്യ മേഖലകള്‍, വ്യോമഗതാഗതം, വിനോദസഞ്ചാരം എന്നിവയില്‍ രണ്ട് രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അേദ്ദഹം പറഞ്ഞു. സി.ഐ.ഐ പ്രസിഡന്‍റ് നൗഷാദ് ഫോബ്സ് നയിച്ച വ്യവസായിക പ്രതിനിധിസംഘം ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യ വാര്‍ത്തെടുക്കുന്ന 13 ലക്ഷം എന്‍ജിനീയര്‍മാരെ ഖത്തറിന്‍െറ സാമ്പത്തിക വികസന പദ്ധതികളില്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ പുരോഗമിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിവിധ വികസന പദ്ധതികളില്‍ ഭാഗഭാക്കാകുന്നതിനെക്കുറിച്ചും സംഘം ചര്‍ച്ച നടത്തി. ഇരുരാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചകളില്‍ ഇരുവരും സന്തുഷ്ടി അറിയിച്ചു. ഖത്തറില്‍ ലഭ്യമായ വിശലാമായ വാണിജ്യ അവസരങ്ങള്‍ ഇന്ത്യന്‍ പ്രതിനിധിസംഘം ഉപയോഗപ്പെടുത്തണമെന്ന് ഖത്തര്‍ ചേംബര്‍ അംഗം മുഹമ്മദ് അഹമ്മദ് ഉബൈദലി ആവശ്യപ്പെട്ടു. ഇരുസംഘവുമായുള്ള കൂടിക്കാഴ്ച വെറും ചര്‍ച്ചയിലൊതുങ്ങാതെ ക്രിയാത്മകമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലയിലെ പ്രമുഖരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വ്യാപാര, നിക്ഷേപ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായാണ് സംഘമത്തെുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പ്രചാരവും ഇവരുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.