അല്‍ ജസീറ ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍ സമാപിച്ചു

ദോഹ: 11ാമത് അല്‍ജസീറ ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റിവലിലെ വിജയികളെ പ്രഖ്യാപിച്ചു. ദീര്‍ഘ വിഭാഗത്തില്‍ ‘ഓണ്‍ ദി ബ്രൈഡ്സ് സൈഡ്’, മധ്യ വിഭാഗത്തില്‍ ‘മൈ നെയിം ഈസ് സാള്‍ട്ട്’, ഹ്രസ്വ  വിഭാഗത്തില്‍ ‘അപാര്‍ട്ട്’ എന്നിവ അല്‍ജസീറ ഗോള്‍ഡന്‍ പുരസ്കാരത്തിന് അര്‍ഹമായി. അന്‍േറാണിയോ ഒഗുഗ്ലിയാരോ, ഖാലിദ് സോളിമാന്‍, ഗബ്രിയേലേ ദെല്‍ ഗ്രാന്‍ഡേ എന്നിവര്‍ ചേര്‍ന്നാണ് ഓണ്‍ ദി ബ്രൈഡ്സ് സൈഡ് സംവിധാനം ചെയ്തത്. സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള ഫരീദ പാച്ചയാണ് മൈ നെയിം ഈസ് സാള്‍ട്ടിന്‍െറ സംവിധായിക. ഫലസ്തീനില്‍ നിന്നുള്ള സമി ഷെഹാദേയാണ് അപാര്‍ട്ടിനെറ സംവിധായിക.
യഥാക്രമം 50,000 റിയാല്‍, 40,000 റിയാല്‍, 30,000 റിയാല്‍ എന്നിങ്ങനെയാണ് പുരസ്കാരത്തുക. ഹെര്‍നാന്‍ റോഡ്രിഗോ സിന്‍ -സ്പെയിന്‍ സംവിധാന ചെയ്ത ‘ബോണ്‍ ഇന്‍ ഗസ’ (ദീര്‍ഘം), സിമോണ്‍ ലെറെങ് -ജപ്പാന്‍ സംവിധാനം ചെയ്ത ‘ചികാര- ദി സുമോ റെസ്ലേര്‍സ് സണ്‍’ (മധ്യം), ഹര്‍ദിക് മത്തേ- ഇന്ത്യ സംവിധാനം ചെയ്ത ഫേമസ് ഇന്‍ അഹ്്മദാബാദ് (ഹ്രസ്വം) എന്നീ ചിത്രങ്ങളാണ് ജൂറി അവാര്‍ഡിനര്‍ഹമായത്.  പബ്ളിക് ലിബര്‍ട്ടീസ് ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡിന് അര്‍ഹമായ ചിത്രങ്ങള്‍ ‘അണ്‍ഫോര്‍ഗിവണ്‍’ (ദീര്‍ഘം), ‘ഹേറ്റ്റഡ് ആന്‍റ് ഫോര്‍ഗിവ്്നസ്’ (മധ്യം), ‘വോയ്സ് ഓഫ് ഫിയര്‍ദി നെയ്ബര്‍’ (ഹ്രസ്വം) എന്നിവയാണ്. ‘ദി വാണ്ടഡ് 18 ഫലസ്തീന്‍’ (ദീര്‍ഘം), ‘റോഷിമ’ (മധ്യം), ‘ടു മൈ മദര്‍’ (ഹ്രസ്വം) എന്നീ ചിത്രങ്ങളാണ് അല്‍ജസീറ ചാനല്‍ ആന്‍റ് ഡോക്യുമെന്‍ററി പുരസ്കാരം നേടിയത്. കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള ചിത്രങ്ങളുടെ ഗണത്തില്‍ ‘ദി ലാസ്റ്റ് ജേര്‍ണി ഓഫ് ദാഷ്ദെലഗ്’ (ദീര്‍ഘം), ‘ദി പ്രോമിസ് ഓഫ് ഹാപ്പി ചൈല്‍ഡ്ഹുഡ്’ (മധ്യം), ‘ദി ഫെന്‍സിങ് ചാംപ്യന്‍’ (ഹ്രസ്വം) എന്നിവ അംഗീകാരം നേടി.  ‘മെയ്ഡ് ഇന്‍ ഖത്തര്‍’, ‘ഫ്രം അറാകന്‍ ടു റാഫ്ലേസിയ’, ‘സ്പോക്കണ്‍ ലാംഗ്വേജ്’ എന്നിവ  ന്യ ഹൊറൈസണ്‍ പുരസ്കാരങ്ങള്‍ നേടി.  റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലിലെ അല്‍വുസൈല്‍ ഹാളില്‍ നടന്ന സമാപന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.