തൃശൂര്‍ ജില്ല സൗഹൃദവേദി ഓണം-ഈദ് സംഗമം

ദോഹ: തൃശൂര്‍ ജില്ല സൗഹൃദവേദി ‘ഓണം-ഈദ് സംഗമം 2015’ സൗഹൃദോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ എം.ഇ.എസ് സ്കൂളില്‍ നടന്നു. 2500ഓളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. 
ഐ.സി.സി പ്രസിഡന്‍റ് ഗിരീഷ്കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗോപിനാഥിന്‍െറ നേതൃത്വത്തില്‍ നടന്ന വാദ്യമേളവും പുലിക്കളി, തെയ്യം തുടങ്ങിയവയും കലാമണ്ഡലം ഷൈനി പ്രഭാകരന്‍െറ നേതൃത്വത്തില്‍ സൗഹൃദവേദി വനിതാ ടീം ഒരുക്കിയ തിരുവാതിരകളിയും അരങ്ങേറി. വൈകുന്നേരം നിറഞ്ഞ സദസിന് മുമ്പാകെ ‘ജന നയന’ വാടാനപ്പള്ളിയിലെ കലാകാരന്മാര്‍ ഒരുക്കിയ നാടോടി ദൃശ്യാവിഷ്കാരങ്ങള്‍, നാടന്‍ പാട്ടുകള്‍, ഗാനമേള തുടങ്ങിയ കലാപരിപാടികളും നടന്നു. സൗഹൃദവേദി പ്രസിഡന്‍റ് മൊഹ്സിന്‍, ജനറല്‍ സെക്രട്ടറി അനില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ. സലീം, ഇ.ഇ. സുരേഷ്, ലോഹിതാക്ഷന്‍, അശ്റഫ് മാനങ്ങണ്ടത്ത്, എ.കെ. നസീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.