സെയ്ലിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

ദോഹ: സെയ്ലിയയില്‍കമ്പനിയുടെ സ്റ്റോറിലും സമീപ കെട്ടിടങ്ങളിലും വന്‍തീപിടിത്തം. സെയ്ലിയ 23ല്‍ സ്പോര്‍ട്സ് ക്ളബിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. 
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങള്‍ അയല്‍പ്രദേശങ്ങളിലേക്ക് വരെ വ്യാപിച്ചു. സ്റ്റോറുകളും ഫാക്ടറികളും നിറഞ്ഞ ഏരിയയിലുണ്ടായ തീപിടിത്തം ആളുകളെ ഏറെ നേരം പരിഭ്രാന്തരാക്കി. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തത്തെി തീ നിയന്ത്രണവിധേയമാക്കിയതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്. നിരവധി ലേബര്‍ ക്യാമ്പുകളുള്ള ഇവിടെ സെയ്ലിയ 23, 24 എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഈ വര്‍ഷം വേനലില്‍ സെയ്ലിയയില്‍ നിരവധി തവണയാണ് തീപിടിത്തമുണ്ടായത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.