ശൈത്യം വന്നു, മീന്‍പ്പിടിത്തം സജീവമായി

ഫുജൈറ: ശൈത്യമത്തെിയതോടെ ഫുജൈറ കടല്‍ തീരവും സജീവമായി. ഫുജൈറയിലെ കടല്‍ത്തീരങ്ങളില്‍ മീന്‍ പിടുത്തക്കാരുടെ നീണ്ട നിര നിത്യക്കാഴ്ചയായിരിക്കയാണ്. തണുപ്പാവുന്നതോട് കൂടി മീനുകള്‍ കൂടുതലായി ആഴക്കടലില്‍ നിന്നു തീരത്തിനടുത്തേക്ക്  എത്തുന്നതും അനുകൂലമായ കാലാവസ്ഥയുമാണ് ആളുകളെ ഈ സമയങ്ങളില്‍ മീന്‍ പിടുത്തത്തിനു ആകര്‍ഷിക്കുന്നത്. ജോലി സമയം കഴിയുന്നതോടു കൂടി പിടിക്കാന്‍ വേണ്ട ചൂണ്ടയും മറ്റു സാമഗ്രികളുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തീരങ്ങളിലേക്ക് നീങ്ങും.  ഒഴിവു ദിവസങ്ങളില്‍ പുലര്‍ച്ചേ തന്നെ ഇവിടെ മീന്‍ പിടുത്തക്കാരെ കൊണ്ടു സജീവമാകും.  കൂടുതലും ഫിലിപ്പൈനികളും  മലയാളികളുമാണ് മീന്‍ പിടിക്കാനത്തെുക. ഫിലിപ്പൈനികള്‍ കുടുംബ സമേതവും മലയാളികള്‍ കൂട്ടുകാരുമൊന്നിച്ചും എത്തും. കുശലം പറഞ്ഞും നാട്ടു വര്‍ത്തമാനം പറഞ്ഞും മൂന്നോ നാലോ മണിക്കൂറുകള്‍ കഴിച്ചുകൂട്ടും. 
ഹമൂര്‍, മാന്തള്‍ , പാര തുടങ്ങി വിവിധയിനം മത്സ്യങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരായ മലപ്പുറം ചെമ്മങ്കടവ് സ്വദേശി അബ്ദുല്‍ നസീ ര്‍ പാലോളിയും കോട്ടക്കല്‍ സ്വദേശി പോക്കരും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.