16 ലബനീസ് സൈനികര്‍ക്ക് മോചനം

ദോഹ: ലബനാനില്‍ അല്‍ നുസ്റ ഫ്രണ്ട് തീവ്രവാദികള്‍ തടവിലാക്കിയ 16 ലബനീസ് സൈനികരെ ഖത്തറിന്‍െറ മധ്യസ്ഥതയില്‍ മോചിപ്പിച്ചു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ തീവ്രവാദികളുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് സൈനികരുടെ മോചനത്തിന് വഴി തെളിഞ്ഞത്. 2014 ആഗസ്റ്റിലാണ് സൈനികള്‍ തീവ്രവാദികളുടെ പിടിയിലായത്. സൈനികരെ മോചിപ്പിക്കുന്നതിന് പകരം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ തടവില്‍ കഴിയുന്ന 25 പേരെ ലബനീസ് സര്‍ക്കാറും മോചിപ്പിച്ചു. ഇതില്‍ 17 പേര്‍ സ്ത്രീകളാണ്. 
എന്നാല്‍ 13 പേരെയാണ് ലബനാന്‍ മോചിപ്പിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ലബനീസ് റെഡ് ക്രോസ് ജീവനക്കാരുടെ സാന്നിധ്യത്തിലാണ് തടവുകാരെ പരസ്പരം കൈമറിയത്. 
ലബനാന്‍ മോചിപ്പിച്ച തടവുകാരില്‍ ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മുന്‍ ഭാര്യ സജ ദുലൈമിയും പെടുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2014 നവംബറില്‍ നോര്‍ത്തേണ്‍ ലബനാനില്‍ നിന്നാണ് ഇവരെ ലബനീസ് സൈന്യം അറസ്റ്റ് ചെയ്തത്.  ലബനീസ് ജനറല്‍ സെക്യൂരിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് സൈനികരുടെ മോചനത്തിന് അവരമൊരുക്കിയതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് സാമാധന പൂര്‍ണ്ണമായ പരിഹാരം കാണുകയെന്ന ഖത്തറിന്‍െറ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയും മാനുഷിക പരിഗണ വെച്ചുമാണ് ഖത്തര്‍ ഇത്തരമൊരു സംരംഭത്തിന് മുന്‍കയ്യെടുത്തതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സൈനികരുടെ മോചനത്തിന് മധ്യസ്ഥത വഹിച്ച ഖത്തര്‍ ഭരണകൂടത്തെ ലബനാന്‍ നീതിന്യായ മന്ത്രി അശ്റഫ് റിഫി അഭിനന്ദിച്ചു. നേരത്തെയും ഒന്നിലേറെ തവണ ലബനീസ് സൈനികരുടെ മോചനത്തിന് ഖത്തര്‍ മധ്യസ്ഥത വഹിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.