ദോഹ: ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജംപില്‍ ഖത്തറിന്‍െറ മുഅ്തസ് ഇസ്സ അല്‍ ബര്‍ഷിം ഇന്ന് ഫൈനലില്‍ മത്സരിക്കാനിറങ്ങും. രാജ്യത്തിന്‍െറ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ബര്‍ഷിം. വെള്ളിയാഴ്ച നടന്ന യോഗ്യതാ മത്സരത്തില്‍ 2.31മീറ്റര്‍ ഉയരം അനായാസം മറികടന്നാണ് ബര്‍ഷിം ഫൈനലിലേക്ക് യോഗ്യത നേടിയത്. കിളിക്കൂട് സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം ഉച്ചക്ക് 1.30നാണ് ഹൈജംപ് ഫൈനല്‍. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പുകളില്‍ ബര്‍ഷിമിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ച ഉക്രെയിന്‍െറ ബൊഹ്ദാന്‍ ബൊണ്ടാരെങ്കോയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ബൊണ്ടാരങ്കോയും 2.31മ ീറ്റര്‍ ഉയരമാണ് യോഗ്യതാ മത്സരത്തില്‍ മറികടന്നത്. ബര്‍ഷിമും ബൊണ്ടാരങ്കോയും ഉള്‍പ്പടെ 14 പേരാണ് ഫൈനലില്‍ മാറ്റുരക്കുന്നത്. വെള്ളിയാഴ്ച നടന്ന യോഗ്യതാ മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ഗ്രൂപ്പ് എയിലും ബിയിലുമായി 41പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗ്രൂപ്പ് എയിലാണ് മുഅ്തസ് ബര്‍ഷിം മത്സരിച്ചത്. ഈ സീസണില്‍ 2.37മീറ്റര്‍ ഉയരം മറികടന്ന കാനഡയുടെ ഡെറിക് ഡ്രൗയിനും ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടാമ്പേരിയുമായിരിക്കും ഗ്രൂപ്പ് എയില്‍ ബര്‍ഷിമിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഡെറിക് ഡ്രൗയിന്‍ അനായാസം 2.31 എന്ന യോഗ്യത മാര്‍ക്ക് മറികടന്നു. ടാമ്പേരി യോഗ്യത നേടിയെങ്കിലും 2.29 മീറ്റര്‍ മറികടക്കാനേ കഴിഞ്ഞുള്ളു.
ഫൈനലില്‍ മത്സരിക്കുന്നവരില്‍ ഒമ്പത് പേര്‍ 2.31മീറ്റര്‍ ഉയരം മറികടന്നു. മറ്റുള്ളവര്‍ 2.29 മീറ്ററാണ് താണ്ടിയത്. കലാശപ്പോരാട്ടത്തിനിറങ്ങുന്നവരില്‍ നാല് പേര്‍ മുന്‍ ഐ.എ.എ.എഫ് അത്ലറ്റിക്സ് ജേതാക്കളാണ്. 2012 ലണ്ടന്‍ ഒളിമ്പിക്സിലെ സുവര്‍ണ മെഡല്‍ ജേതാവും ഇവരോടൊപ്പം ചേരുമ്പോള്‍ ഇന്ന് നടക്കുന്ന കലാശപ്പോരാട്ടം കടുത്തതാകും.
യോഗ്യത റൗണ്ടില്‍ 2.29 മീറ്റര്‍ ഉയരത്തില്‍ ബര്‍ഷിമിനും ബൊണ്ടാരങ്കോക്കും കാലിടറിയെങ്കിലും 2.31മീറ്റര്‍ ഉയരം ആദ്യശ്രമത്തില്‍തന്നെ മറികടന്ന് ഫൈനല്‍ പ്രവേശം ഉറപ്പിക്കുകയായിരുന്നു. തന്‍െറ പ്രകടനത്തില്‍ സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ബര്‍ഷിം നല്‍കിയത്. ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബര്‍ഷിം പ്രതികരിച്ചു.
കാല്‍പാദത്തിനേറ്റ പരിക്കിനത്തെുടര്‍ന്നുള്ള ഇടവേളക്ക് ശേഷം മത്സരംഗത്തേക്ക് തിരിച്ചുവന്ന ബൊണ്ടാരങ്കോയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കാനഡയുടെ ഒളിമ്പിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് ഡെറിക് ഡ്രൗയിനും മെഡല്‍ പ്രതീക്ഷയിലാണ്.
മത്സരരംഗത്തുള്ളവരില്‍ ഈ സീസണില്‍ ഏറ്റവും മികച്ച ഉയരം മറികടന്നത് മുഅ്തസ് ബര്‍ഷിം മാത്രമാണെന്നത് ഖത്തറിന്‍െറ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്നു. ഈ സീസണില്‍ 2.41 മീറ്റര്‍ ഉയരം മറികടക്കാന്‍ ബര്‍ഷിമിന് കഴിഞ്ഞിരുന്നു. ഈ സീസണില്‍ 2.37 മീറ്റര്‍ ഉയരമാണ് ബൊണ്ടാരങ്കോ മറികടന്നത്. 2.42 മീറ്ററാണ് ഇദ്ദേഹത്തിന്‍െറ കരിയര്‍ ബെസ്റ്റ്.
കഴിഞ്ഞ സെപ്തംബറില്‍ ബ്രസ്സല്‍സില്‍ വെച്ച് 2.43 മീറ്റര്‍ ഉയരം മറികടക്കാന്‍ ബര്‍ഷിമിന് ആയിരുന്നു. 2013ലെ മോസ്കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവും 2014ലെ ലോക ഇന്‍ഡോര്‍ ചാമ്പ്യനുമായ ബര്‍ഷിമിലാണ് ഖത്തറിന്‍െറ പ്രതീക്ഷകളേറെയും. ബ്രസ്സല്‍സില്‍ 2.43 മീറ്റര്‍ ഉയരം മറികടന്ന ബര്‍ഷിമിന് ആ പ്രകടനം ചൈനയില്‍ ആവര്‍ത്തിക്കാനാകുമോയെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.