ദോഹ: ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി തിരിച്ച ഖത്തറിന്‍െറതടക്കം 690 ട്രക്കുകള്‍ കറം അബുസാലിം ചെക്പോസ്റ്റില്‍ നിന്ന് ഇസ്രായേല്‍ സേന കടത്തിവിട്ടു. ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായുള്ള സാധനസാമഗ്രികളും മറ്റ് ചരക്കുകളുമാണ് ട്രക്കുകളിലുള്ളത്. കച്ചവട മേഖലയിലേക്കും കാര്‍ഷിക മേഖലയിലേക്കുമുള്ള സാധനങ്ങളും ഗസ്സയുടെ പുനര്‍നിര്‍മാണത്തിനായുള്ള വസ്തുക്കളുമടങ്ങുന്ന ട്രക്കുകള്‍ ഇന്നലെ കറം അബൂസാലിമില്‍ നിന്ന് ഗസ്സയിലേക്ക് കടത്തിവിട്ടതായി അല്‍ അഖ്സ റേഡിയോ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ 150 ട്രക്കുകള്‍ ഖത്തറിന്‍െറ സഹായവുമായാണ് ഗസ്സയിലത്തെിയത്. ഗസ്സയില്‍ ഖത്തറിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ക്കാവശ്യമായ ഉപകരണങ്ങളും വസ്തുക്കളുമടമുള്ള വസ്തുക്കളാണ് ട്രക്കുകളിലുള്ളത്. ഗസ്സയിലേക്ക് ചരക്കുകളും ഇന്ധനങ്ങളും കടത്തുന്നതിനുള്ള ഏക മാര്‍ഗമാണ് കറം അബൂസാലിം ചെക്ക് പോസ്റ്റ്. എന്നാല്‍ എല്ലാ ആഴ്ചകളിലും വെള്ളി, ശനി ദിവസങ്ങളില്‍ ഇത് ഇസ്രായേല്‍ അധികൃതര്‍ അടച്ചിടാറാണ് പതിവ്. ഗസ്സയുടെ പുനര്‍നിര്‍മാണത്തിനും ജനങ്ങള്‍ക്ക് സഹായവുമായി നിരവധി ട്രക്കുകളും വാഹനങ്ങളുമാണ് വരുന്നതെങ്കിലും ഇസ്രായേല്‍ സേനയുടെ ശക്തമായ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞ് അതിര്‍ത്തി കടക്കാന്‍ ദിവസങ്ങളെടുക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗസ്സയിലെ വൈദ്യുത നിലയം താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഈജിപ്തില്‍ നിന്ന് ഖത്തറിന്‍െറ വ്യാവസായിക ഇന്ധനം ഇസ്രായേല്‍ അതിര്‍ത്തിയില്‍ തടഞ്ഞത്. അതേസമയം, ഗസ്സയുടെ വിവിധ മേഖലകളില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ ആക്രമണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഗസ്സയിലെ നിരവധി കര്‍ഷകരുടെ സ്വപ്നങ്ങള്‍ കരിയിച്ചു കൊണ്ട് കൃഷിഭൂമികളിലേക്ക് ഇസ്രയേല്‍ സേന മിസൈല്‍ അയക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു.കൂടാതെ മത്സ്യബന്ധനത്തിന് പോയി ഗസ്സ തീരത്തേക്കടുക്കുകയായിരുന്ന മത്സ്യബന്ധന ബോട്ടിന് നേരെയും ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.