ഖത്തര്‍ ലോകകപ്പിന് പിന്തുണയുമായി സൗദി ക്ളബ് ആരാധകര്‍ ഇംഗ്ളണ്ടില്‍

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന് പിന്തുണയുമായി സൗദി ക്ളബുകളുടെ ആരാധകര്‍ ഇംഗ്ളണ്ടിലെ സ്റ്റേഡിയത്തില്‍. ‘ഞങ്ങളെല്ലാം ഖത്തര്‍ ആണ്, ഖത്തര്‍ ലോകകപ്പിന് ഞങ്ങളുടെ എല്ലാ പിന്തുണയും’ എന്നിങ്ങനെ കുറിച്ച ബാനറുകളുമായാണ് സൗദി ക്ളബുകളായ അല്‍ ഹിലാലിന്‍െറയും നസ്റിന്‍്റെയും ആരാധകര്‍ സ്റ്റേഡിയത്തിലത്തെിയത്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബായ ക്യൂന്‍ പാര്‍ക് റേഞ്ചേഴ്സിന്‍െറ തട്ടകത്തില്‍ നടന്ന സൗദി സൂപ്പര്‍ കപ്പിനായുള്ള കലാശപ്പോരാട്ടത്തിനിടെയാണ് ഖത്തര്‍ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച ബാനറുകളുമായി ഗാലറിക്ക് ചുറ്റും കാണികള്‍ കറങ്ങിയത്. ഇംഗ്ളീഷ് മാധ്യമപ്രവര്‍ത്തകരെയടക്കം ഇത് അമ്പരപ്പിച്ചു. 
ഖത്തറിന് പിന്തുണയര്‍പ്പിച്ച് സൗദി ആരാധകര്‍ രംഗത്ത് വന്നത് ഖത്തര്‍ ജനത വളരെ ആവേശത്തോടെയാണ് കണ്ടത്. ഇതിന് നന്ദി പ്രകടിപ്പിക്കുന്നതിനായി ട്വിറ്ററില്‍ സൗദി നേതൃത്വത്തിനും ജനതക്കും ക്ളബുകള്‍ക്കും നന്ദി പ്രകടിപ്പിക്കുന്ന ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു. ഖത്തറിനു വേണ്ടിയുള്ള പിന്തുണ ആവേശമുണ്ടാക്കിയെന്നും സൗദി മാത്രമല്ല, ലോകജനത തങ്ങളോടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് ഇതെന്നും ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നുവെന്നും ഒരു ഖത്തര്‍ സ്വദേശി ട്വീറ്റ് ചെയ്തു. 2022ലെ ലോകകപ്പ്  ഖത്തറിന്‍െറ മാത്രമല്ളെന്നും അറബ് ജനതയുടേത് ഒന്നടങ്കമാണെന്നുള്ള സന്ദേശമാണ് ഇതിലൂടെ ബ്രിട്ടനും മറ്റു രാജ്യങ്ങള്‍ക്കും നല്‍കുന്നതെന്നായിരുന്നു മറ്റൊരു ഖത്തരിയുടെ പ്രതികരണം. ഖത്തര്‍ ലോകകപ്പിനുള്ള അറബ് രാജ്യങ്ങളുടെ പിന്തുണ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസം റിയാദില്‍ നടന്ന ജി.സി.സി ഉച്ചകോടി പരസ്യമായി ഖത്തറിനായി രംഗത്ത് വരികയും 2022ലെ ലോകകപ്പ് അറബ് ജനതയുടെതാണെന്ന് പ്രഖ്യാപനമുണ്ടാകുകയും ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.