ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരണപ്പെട്ടു. നാദാപുരം ചാലപ്പുറം പളിക്കണ്ടിയില്‍ ജി.പി. ഇസ്മാഈലാണ് (55) ഇന്നലെ പുലര്‍ച്ചെ ഹമദ് ആശുപത്രിയില്‍ മരിച്ചത്. ദോഹ ക്രേസി സിഗ്നലിന് സമീപം കോപ്പി ടെക്ക് എന്ന സ്ഥാപനത്തിന്‍െറ മാനേജിങ് ഡയറക്ടയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ക്രേസി സിഗ്നലിനടുത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഹമദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെയാണ് മരിച്ചത്. പരേതനായ പറമ്പത്ത് മമ്മുഹാജിയുടെയും ഗണാപുത്തലത്ത് കുഞ്ഞാമ്മി ഹജജുമ്മയുടെയും മകനായ ഇസ്മാഈല്‍ അവിവാഹിതനാണ്. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മയ്യത്ത് ഇന്നലെ രാത്രി ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരങ്ങളായ ജി.പി കുഞ്ഞാലിക്കുട്ടി (ചെയര്‍മാന്‍ വര്‍ത്തമാനം ഖത്തര്‍), കുഞ്ഞബ്ദുല്ല (ബിസിനസ്), അബ്ദുറഹ്മാന്‍ ( ആസൂത്രണ മന്ത്രാലയം) എന്നിവര്‍ ഖത്തറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.