വീണ്ടും ആകാശച്ചുഴി; ദോഹ-ഡുബ്ലിൻ ഖത്തർ എയർവേസ് യാത്രക്കാർക്ക് പരിക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്നും ഡുബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനമാണ് തൂർക്കിയക്ക് മുകളിൽ പറക്കവെ ആകാശച്ചുഴിയിൽ പെട്ടത്.

വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പെടെ 12പേർക്ക് പരിക്കേറ്റതായി ഡുബ്ലിൻ വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നാലെ, ഖത്തർ എയർവേസ് ക്യൂ.ആർ 017 വിമാനം ഞായറാഴ്ച ഉച്ച ഒരു മണിയോടെ സുരക്ഷിതമായി ഡുബ്ലിൻ വിമാനത്താവളത്തിലിറങ്ങി. വിമാനം ലാൻഡിങ്ങിന് എല്ലാ അടിയന്തര സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. 

മേയ് 21നായിരുന്നു ലണ്ടനിൽ നിന്നും 211 യാത്രക്കാരുമായി പറന്ന സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ പെട്ടത്. 37000 അടി ഉയരത്തിൽ നിന്നും വിമാനം ആടിയുലഞ്ഞുണ്ടായി അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിക്കുകയും 30ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - 12 injured as Qatar Airways Dublin flight hits turbulence, airport says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.