Posted On
date_range Updated On
date_range വാക്സിൻ എടുത്തവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി
ദോഹ: കോവിഡ് പ്രേട്ടോകോളിൽ ഖത്തർ മാറ്റംവരുത്തി. ഇനി മുതൽ ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. വാക്സിൻ എടുത്തവർക്കും ഇത് നിർബന്ധമാണ്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കുമാണ് പത്ത് ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്. ഇക്കാര്യം ഇന്ത്യൻ എംബസിയും ട്വിറ്ററിലൂടെ അറിയിച്ചു. 48 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഖത്തർ നേരത്തേ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.