മെകുനു; യെമനിലെ സൊക്കോത്ര ദ്വീപിൽ രണ്ട്​ ഇന്ത്യക്കാരടക്കം ഏഴുപേർ മരിച്ചു 

മസ്​കത്ത്​: ‘മെകുന’ ചുഴലിക്കാറ്റ്​ ആദ്യം നാശം വിതച്ച യെമ​​​െൻറ ഭാഗമായ സൊക്കോത്ര ദ്വീപിൽ രണ്ട്​ ഇന്ത്യക്കാരടക്കം ഏഴുപേർ മരിച്ചതായി റിപ്പോർട്ട്​. ചുഴലിക്കാറ്റ്​ ആഞ്ഞടിച്ച ബുധനാഴ്​ച രാത്രി തുറമുഖത്ത്​ ഉണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയടക്കം 19 പേരെ കാണാതാവുകയായിരുന്നു. കാണാതായവരിൽ അഞ്ച്​ യമൻ സ്വദേശികളുടെയും രണ്ട്​ ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ നടന്നുവരുകയാണെന്ന്​ ​യമൻ ഫിഷറീസ്​ മന്ത്രിയെ ഉദ്ധരിച്ച്​ വിവിധ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യമ​​​െൻറ കരഭാഗത്ത്​ നിന്ന്​ 250 കിലോമീറ്ററിലധികം ദൂരെ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്​ഥിതി ചെയ്യുന്ന ദ്വീപ്​ സമൂഹമാണ്​ സൊക്കോത്ര. നാലു ദ്വീപുകൾ ചേർന്ന ഇവിടെ നാശം വിതച്ച ശേഷമാണ്​ മെകുനു ഒമാൻ തീരം ലക്ഷയമാക്കിയെത്തിയത്​. സൗദി സൈന്യം ഇവിടെ തമ്പടിച്ചിട്ടുണ്ട്​.  നിരവധി ​പേരെ ഇവിടെ മാറ്റിപാർപ്പിച്ചിട്ടുണ്ട്​.
 

Tags:    
News Summary - Yeman Mekunu 7 dead-Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.