സ്പെയിൻ പ്രധാനമന്ത്രിയുമായി സുൽത്താൻ ഫോൺസംഭാഷണം നടത്തി

മസ്‌കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ഫോൺസംഭാഷണം നടത്തി. ഇറാനെതിരെ നടന്ന അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലുണ്ടായ നിലവിലെ സാഹചര്യവും അതിന്റെ പ്രത്യാഘാതങ്ങളും സംഭാഷണത്തിൽ ചർച്ചയായി.

ഈ സംഭവവികാസങ്ങൾ പ്രദേശത്തെയും ലോകത്തെയും വിവിധ രാജ്യങ്ങളുടെ താൽപര്യങ്ങളെ ബാധിക്കുന്നതായും ഇരുവരും വിലയിരുത്തി. തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും കൂടുതൽ സംഘർഷവ്യാപനം തടയാനും പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.  

Tags:    
News Summary - Sultan holds phone conversation with Spanish Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.