മസ്‌കത്ത്: മിഡിൽ ഈസ്റ്റിലും ഇറാനിലുമുള്ള സാഹചര്യങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സമാധാനത്തിനും സംവാദത്തിനും ആഹ്വാനം ചെയ്ത പോപ്പ് ലിയോ പതിനാലാമന്റെ പ്രസ്താവനയെ ഒമാൻ വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സ്വാഗതം ചെയ്തു.
സമുഹ മാധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് പോപ്പ് മിഡിൽ ഈസ്റ്റ് മേഖലയിലെ സാഹചര്യങ്ങൾ താൻ വലിയ ആശങ്കയോടെ നിരീക്ഷിക്കുന്നതായി വ്യക്തമാക്കിയത്. പരസ്പര ഭീഷണികളിലൂടെയോ ആയുധപ്രയോഗത്തിലൂടെയോ സ്ഥിരതയും സമാധാനവും നേടാനാകില്ലെന്നും നാശനഷ്ടങ്ങളും ദുരിതവും മരണവും വിതക്കുന്ന ആയുധങ്ങൾക്കു പകരം യുക്തിപരവും സത്യസന്ധവും ഉത്തരവാദിത്വപരവുമായ സംവാദത്തിലൂടെയാണ് സമാധാനം സാധ്യമാകുന്നതെന്നും പോപ്പ് പറഞ്ഞു.
പോപ്പിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച സയ്യിദ് ബദർ, അദ്ദേഹം മുസ്‍ലിംകളും യഹൂദരും ക്രിസ്ത്യാനികളും ഉൾപ്പെടെ മുഴുവൻ മനുഷ്യരാശിക്കും വേണ്ടി സംസാരിക്കുന്നതായി പറഞ്ഞു. അദ്ദേഹം സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും സംവാദത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസം എന്തായാലും നമുക്ക് അദ്ദേഹത്തിന്റെ സന്ദേശം കേൾക്കാം- സയ്യിദ് ബദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.