റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക പൊതുയോഗത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമവും വാർഷിക പൊതുയോഗവും റൂവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്ന വേദിയായി മാറി.
സമൂഹത്തിൽ ഐക്യം, സഹകരണം, പരസ്പര സഹവർത്തിത്വം എന്നിവയുടെ പ്രാധാന്യം ഇഫ്താർ സംഗമ ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും ആർ.എം.എ ട്രഷറർ സന്തോഷ് കെ.ആർ റിപ്പോർട്ടും അവതരിപ്പിച്ചു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി.
എക്സിക്യൂട്ടീവ് അംഗങ്ങളെയും പത്തംഗ പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. സുജിത് സുഗതൻ നന്ദിയും പറഞ്ഞു എബി, ശ്യാംജി ബാബു, സച്ചിൻ, സുജിത് പത്മകുമാർ, ഷാജഹാൻ, നീതു ജിതിൻ, ബിൻസി സിജോ, ആഷ്ന റോഷൻ, ലക്ഷ്മി വിജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.