കുന്തിരിക്കമരത്തിൽനിന്ന് കുന്തിരിക്കം ശേഷഖരിക്കുന്നു

പൈതൃകസസ്യമായ കുന്തിരിക്കമരം പ്രമേയമാക്കി വന്യജീവി ദിനാചരണം

‘ഔഷധസസ്യങ്ങളും സുഗന്ധസസ്യങ്ങളും: ആരോഗ്യവും പൈതൃകവും ഉപജീവനവും സംരക്ഷിക്കുന്നു’ എന്നതാണ് ഈ വർഷത്തെ പ്രമേയം

മസ്‌കത്ത്: ലോക വന്യജീവി ദിനം ഒമാനിൽ പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ പൈതൃകസസ്യമായ കുന്തിരിക്കമരത്തെ പ്രമേയമാക്കി ആചരിച്ചു. ഒമാന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ ഭാഗമായ കുന്തിരുക്കമരം ആയിരക്കണക്കിന് വർഷങ്ങളായി പരമ്പരാഗത ചികിത്സാരീതികൾക്കും സുഗന്ധവസ്തു വ്യവസായത്തിനും ധൂപ നിർമ്മാണത്തിനും വലിയ സംഭാവന നൽകുന്നതായി പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

‘ഔഷധസസ്യങ്ങളും സുഗന്ധസസ്യങ്ങളും: ആരോഗ്യവും പൈതൃകവും ഉപജീവനവും സംരക്ഷിക്കുന്നു’എന്നതാണ് ഈ വർഷത്തെ ലോക വന്യജീവി ദിനാചരണത്തിന്റെ പ്രമേയം. ഔഷധഗുണമുള്ളതും സുഗന്ധമുള്ളതുമായ സസ്യങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനും സാംസ്കാരിക പൈതൃകത്തിനും പ്രാദേശിക ജീവിതോപാധികൾക്കും വഹിക്കുന്ന നിർണായക പങ്കിനെ സൂചിപ്പിക്കുന്നതാണ് പ്രമേയം. കുന്തിരുക്കമരം ഒമാനിലെ ജൈവവൈവിധ്യത്തിന്റെ പ്രതീകവും കാലങ്ങളായി ഒമാനികളുടെ പ്രകൃതിയുമായുള്ള ബന്ധത്തിന്റെ അടയാളവുമാണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. അതേസമയം, കീടാക്രമണം, അശാത്രീയ ശേഖരണരീതികൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ ഈ മരങ്ങൾക്ക് ഭീഷണിയാകുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Wildlife Day celebrated with the theme of the heritage plant, the saffron tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.