Posted On
date_range Updated On
date_range രക്തദാനത്തിന് അഭ്യർഥന
മസ്‌കത്ത്: രക്ത യൂനിറ്റുകളുടെ ഗുരുതര ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ദിവസേന ഏകദേശം 200 രക്തദാതാക്കൾ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പൊതുജനങ്ങൾ രക്തദാനത്തിന് മുന്നോട്ട് വരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
നോമ്പെടുക്കുന്ന ദാതാക്കൾക്ക് വൈകിട്ട് ഏഴു മുതൽ രാത്രി 11.30 വരെ സെൻട്രൽ ബ്ലഡ് ബാങ്ക്, സീബ് ബ്ലഡ്ഡണേഷൻസെന്റർ (ഞായർ മുതൽ വ്യാഴം വരെ) രക്തം നൽകാം. ഉപവാസമില്ലാത്ത ദാതാക്കൾക്ക് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12.30 വരെ സെൻട്രൽ ബ്ലഡ് ബാങ്കിൽ (ഞായർ മുതൽ വ്യാഴം വരെ) രക്തം നൽകാം. രക്തദാനം നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന മഹത്തായ സേവനമാണെന്നും അതിനായി സമൂഹം ഒന്നിച്ചു പ്രവർത്തിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.