ഖുർആൻ മത്സരം സംഘടിപ്പിച്ചു

മസ്‌കത്ത്: ആദംസ് സൺസ് ഖുർആൻ മൽസരത്തിന്റെ 22ആം പതിപ്പ് മസ്കത്തിൽ നടന്നു. ദാർസൈത് മജാൻ യൂനിവേഴ്സിറ്റി കോളജിൽ നടന്ന പരിപാടിയിൽ ഒമാൻ മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരി മുഖ്യാതിഥിയായി.

മത്സരത്തിൽ എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 400 മത്സരാർഥികളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് വിഭാഗങ്ങളിലായായിരുന്നു മത്സരം. മത്സരത്തിന്റെ ഓൺലൈൻ പോർട്ടൽ ഈ വർഷം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

നാല് ശൈഖുമാർ ഉൾപ്പെട്ട വിധികർത്തൃ സമിതി ഫൈനൽ റൗണ്ടിലെ മത്സരാർഥികളുടെ പ്രകടനം വിലയിരുത്തി. വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. സംഘാടക സമിതി ചെയർമാൻ ഇസ്മായിൽ ബിൻ മുഹമ്മദ് ബിൻ ആദം അൽ സൈഅ്, ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ ഹമീദ് ബിൻ ആദം ബിൻ ഇസ്ഹാഖ് അൽ സൈഅ്, ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, ഡോ. പി. മുഹമ്മദലി തുടങ്ങിയരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Organized Quran competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.