Posted On
date_range Updated On
date_range വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷനൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘ഒരു രക്തദാനം നിരവധി ജീവനുകൾക്ക് പുതുജീവൻ നൽകും’ എന്ന സന്ദേശവുമായി ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതൽ രാത്രി എട്ടുവരെ അൽ സീബിലെ അൽ അറൈമി ബൂലെവാഡ് മാളിന്റെ രണ്ടാം നിലയിലെ ബ്ലഡ് ഡൊണേഷൻ സെൻ്ററിലായിരുന്നു ക്യാമ്പ്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
പ്രസിഡണ്ട് ജോർജ് പി. രാജൻ, കോഓഡിനേറ്റർ അനൂപ് കളരിക്കൽ, സെക്രട്ടറി അർച്ചന വിജയകുമാർ, ട്രഷറർ ജയാനന്ദൻ, മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്ററുമായ തംജിദ്, വിജി സുരേന്ദ്രൻ, സറിൽ, മനോജ്, മുഹമ്മദ് യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.