Posted On
date_range Updated On
date_range പൊതുമര്യാദ ലംഘനം; മസ്കത്തിൽ വനിതകൾ പിടിയിൽ
മസ്‌കത്ത്: പൊതുമര്യാദ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യൻ, ആഫ്രിക്കൻ വനിതകളുടെ ഒരു സംഘത്തെ മസ്‌കത്ത് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തു. അശ്ലീല വസ്ത്രധാരണത്തോടെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഉൾപ്പെടെയുള്ള പൊതുമര്യാദ ലംഘനങ്ങളാണ് കേസിന് അടിസ്ഥാനമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർ തൊഴിൽനിയമങ്ങളും വിദേശ താമസ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.