Posted On
date_range Updated On
date_range പി.സി.ഡബ്ല്യു.എഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു
സലാല: പൊന്നാനി നിവാസികളുടെ സലാലയിലെ കൂട്ടായ്മയായ പി.സി.ഡബ്ളിയു.എഫിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.കബീർ പ്രസിഡന്റും, മുഹമ്മദ് റാസ് ജനറൽ സെക്രട്ടറിയും, അരുൺ കുമാർ ട്രഷററുമാണ്. മുസ്തഫ, ജൈസൽ, ഗഫൂർ എന്നിവർ വൈസ് പ്രസിഡന്റുമാരും, ശിഹാബ്, മണികണ്ഠൻ, നൗഷാദ്, എന്നിവർ ജോ.സെക്രട്ടറിമാരുമാണ്.
മുപ്പത്തിമൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. വിവിധ സമിതിയംഗങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്. ആർട് ഓഫ് സ്പൈസ് റെസ്റ്റോറന്റിൽ നടന്ന വാർഷീക ജനറൽ ബോഡിയാണ് ഭാരവഹികളെ തെരഞ്ഞെടുത്തത്. കെ.കബീർ അധ്യക്ഷത വഹിച്ച പരിപാടി ഡോ: സമീർ ആലത്ത് ഉദ് ഘാടനം ചെയ്തു. എം.സാദിഖ് മസ്കത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്നേഹ, റിൻസില, മിൻഹ എന്നിവർ സംസാരിച്ചു. നൗഷാദ് സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.