ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range അംഗോളയുമായുള്ള കരാറുകൾക്ക് അംഗീകാരം നൽകി സുൽത്താൻ ഹൈതം
മസ്കത്ത്: അംഗോളയുമായുള്ള രണ്ട് കരാറുകൾക്ക് അംഗീകാരം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് .രണ്ട് രാജകീയ ഉത്തരവുകളാണ് പുറപ്പെടുവിച്ചത് .സാങ്കേതിക സഹകരണ കരാറിനും നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് പരസ്പര വിസ ഒഴിവാക്കുന്നതിനുള്ള കരാറിനുമാണ് അംഗീകാരം നൽകിയത്.
സെപ്റ്റംബർ 18ന് അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ ഒപ്പുവെച്ച കരാറുകളാണിവ. റോയൽ ഡിക്രി നമ്പർ 90/2026 പ്രകാരമാണ് സാങ്കേതിക സഹകരണ കരാറിന് അംഗീകാരം നൽകിയത്. റോയൽ ഡിക്രി നമ്പർ 91/2026 പ്രകാരം നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകൾക്കുള്ള പരസ്പര വിസ ഇളവ് കരാറിനും അംഗീകാരം നൽകി.രണ്ട് ഉത്തരവുകളും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.