വടകര സഹൃദയ വേദി ഓണാഘോഷം ‘ശ്രാവണോത്സവം’ വർണാഭമായി

മസ്‌കത്ത്: വടകര സഹൃദയ വേദിയുടെ ഓണാഘോഷം ‘ശ്രാവണോത്സവം 2026’ വാദി കബീറിലെ ഹോട്ടൽ ഗോൾഡൻ ഒയാസിസ് ഓഡിറ്റോറിയത്തിൽ വർണാഭമായ പരിപാടികളോടെ നടന്നു. അഡ്വ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് ഒ.കെ. അധ്യക്ഷത വഹിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 300-ലധികം പേർ പങ്കെടുത്ത ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികളും സന്നിഹിതരായി.

ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ സുനിൽകുമാർ നന്ദിയും പറഞ്ഞു. മുഖ്യരക്ഷാധികാരി സുരേഷ് അക്കമഠത്തിൽ ആശംസ നേർന്നു. രക്ഷാധികാരി ബാബു കൊളോറ, വൈസ് പ്രസിഡന്റുമാരായ ഉല്ലാസ് ചേരിയൻ, ശ്രീജിത്ത് എം.ടി.കെ., ജോയിന്റ് സെക്രട്ടറിമാരായ രജീഷ് പറമ്പത്ത്, ഹാരിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉദയചന്ദ്രൻ, ബാബു പാക്കയിൽ, മുരളി, ബൈജേഷ്, പ്രവീൺ പ്രഭാകർ, പ്രമോദ്, രജീഷ്, ദിനേശ്, സുനീത്കുമാർ, റഹീം, ശ്രീജിത്ത്, ചന്ദ്രൻ , അശോകൻ, ബാലൻ കെ.എൻ, ശശി, അനീഷ്‌ എന്നിവരും വനിതാ ഭാരവാഹികളും നേതൃത്വം നൽകി.

‘ഏകം ആർട്സ്’ മസ്‌കത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്താവിഷ്കാരങ്ങളും ജാഫർഷാ ആൻഡ് ടീമിന്റെ മനോഹരമായ ഗാനമേളയും ആഘോഷത്തിന് മിഴിവേകി. കലാപരിപാടികളും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തവും ഒത്തുചേർന്നതോടെ ‘ശ്രാവണോത്സവം 2026’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും മനോഹരമായ ആഘോഷമായി മാറി.

Tags:    
News Summary - Vibrant Onam Celebration 'Sravanolsavam' Hosted by Vadakara Sahrudaya Vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.