രാജ്യത്തെ ആദ്യത്തെ വെൽനെസ് ഇ-കോമേഴ്സ് ആപ്പായ ‘അവിസൻ ആപ്’ പ്രകാശനം മസ്കത്തിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ അതർ ഹെൽത്ത് എൻഡോവ്മെന്റ് ഫൗണ്ടേഷൻ സി.ഇ.ഒ ഹിലാൽ അൽ സർമി നിർവഹിക്കുന്നു.സി.ഇ.ഒ ഹിലാൽ അൽ സർമി നിർവഹിക്കുന്നു
മസ്കത്ത്: ഒമാനിലെ മുൻനിര ആരോഗ്യ ബ്രാൻഡായ അവിസൻ ഫാർമസി, രാജ്യത്തിലെ ആദ്യത്തെ വെൽനെസ് ഇ-കോമേഴ്സ് ആപ് ‘അവിസൻ ആപ്’ അവതരിപ്പിച്ചു. മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ അതർ ഹെൽത്ത് എൻഡോവ്മെന്റ് ഫൗണ്ടേഷൻ സി.ഇ.ഒ ഹിലാൽ അൽ സർമി അവിസൻ ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചു. അവിസൻ ഗ്രൂപ് ചെയർമാൻ ഇബ്രാഹിം അഹമ്മദ് മുഹമ്മദ് അലി അൽ ഗഫ്രി, മാനേജിങ് ഡയറക്ടർ നിസാർ എടത്തുംചാലിൽ, സീനിയർ മാനേജ്മെന്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ രണ്ടാമത്തെ വലിയ റീട്ടെയിൽ ഫാർമസി ശൃംഖലയായ അവിസൻ, രാജ്യത്തെ ആരോഗ്യ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന സേവനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യ-ജീവനശൈലി ആവശ്യങ്ങൾ വേഗത്തിലും വിശ്വാസ്യതയോടെയും സ്വന്തമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് അവിസൻ വെൽനെസ് ആപ് പ്രവർത്തിക്കുക. മെഡിക്കൽ പ്രാക്ടീഷനറുടെ കുറിപ്പ് ആവശ്യമില്ലാത്ത ഉൽപന്നങ്ങൾ വിരൽതുമ്പിൽ ലഭ്യമാവുന്നുവെന്നതാണ് പ്രത്യേകത. സ്കിൻകെയർ, ബേബികെയർ, പേഴ്സനൽ കെയർ, വുമൺ കെയർ, പോഷകപാനീയങ്ങൾ, വിറ്റാമിനുകൾ, ഒ.ടി.സി ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ആപ് വഴി ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ട്.
‘സൗകര്യവും വിലക്കുറവും ഒരുമിപ്പിക്കുന്ന പുതിയ ആരോഗ്യാനുഭവത്തിന് ഈ സംരംഭം തുടക്കമാകട്ടെ എന്ന് ഉദ്ഘാടന വേളയിൽ സംസാരിച്ച ഹിലാൽ അൽ സാർമി അഭിപ്രായപ്പെട്ടു. ‘ഉപഭോക്താക്കളുടെ ആരോഗ്യയാത്രയിലെ വിശ്വസ്ത പങ്കാളിയാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒമാനിൽ ആദ്യമായി വെൽനെസ് ഇ-കോമേഴ്സ് ആപ് അവതരിപ്പിച്ചതിൽ അഭിമാനമുണ്ടെന്നും അവിസൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ നിസാർ എടത്തുംചാലിൽ പറഞ്ഞു.
തങ്ങളുടെ എല്ലാ ഫാർമസികളിലും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ശക്തമായ ക്വാളിറ്റി അഷ്വറൻസ് സംവിധാനം നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നുകളുടെ ഉറവിടം മുതൽ വിതരണം വരെ എല്ലാ ഘട്ടങ്ങളും നിയന്ത്രണ അതോറിറ്റികളുടെ മേൽനോട്ടത്തിലാണ്. 3,500 ലധികം ഉൽപന്നങ്ങളും 40 ലധികം വിഭാഗങ്ങളുമുള്ള ഞങ്ങളുടെ ശൃംഖല വഴി ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ സമയബന്ധിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ആപ് ആപ്പിൾ ആപ് സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ (ഐ.ഒ.എസ്, ആൻഡ്രോയ്ഡ്) പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റ് (ഷോപിഫൈ) വഴിയും ലഭ്യമായിരിക്കും.
ഓൺ-ഡിമാൻഡ് ഡെലിവറി, തത്സമയ ഓർഡർ അപ്ഡേറ്റ്, ഓൺലൈൻ ആൻഡ് കാഷ് ഓൺ ഡെലിവറി പേമെന്റുകൾ, കൂടാതെ 20 കിലോമീറ്റർ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട അവിസൻ ഫാർമസികളിൽ നിന്ന് വേഗത്തിലുള്ള ഡെലിവറി എന്നിവയാണ് ആപ്പിന്റെ പ്രധാന സവിശേഷതകൾ. ഗുണമേന്മ, സേവനം, നവീകരണം, സാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കി ‘വെൽനെസ്’ എന്ന ആശയം കൂടുതൽ വ്യാപിപ്പിക്കുകയാണ് അവിസൻ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.