സലാല: ഫാഷിസ്റ്റ് ഭരണകൂടത്തെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ യു.ഡി.എഫ് സ്ഥാ നാർഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ വെൽഫെയർ ഫോറം സലാല പ്രസിഡൻറ് യു.പി. ശശീന്ദ ്രൻ. ലോക്സഭ തെരഞ്ഞെടുപ്പ് 2019 നിലപാട് വിശദീകരണ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ് യുകയായിരുന്നു അദ്ദേഹം. വാഗ്ദാന പെരുമഴ നൽകി അധികാരത്തിലേറിയ മോദി സർക്കാർ അഞ്ചു വർഷമായി രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ടുനിരോധവും പെട്രോൾ വില വർധനയും തൊഴിലില്ലായ്മയും ജനങ്ങളുടെ ജീവിതസാഹചര്യം ദുഷ്കരമാക്കിയതായി ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം പറഞ്ഞു.
ന്യൂനപക്ഷങ്ങളും ദലിത് ജനവിഭാഗങ്ങളും പശുവിെൻറയും ജാതിയുടെയും പേരിൽ വംശഹത്യക്ക് വിധേയമാക്കപ്പെട്ടു. ഫാഷിസ്റ്റ് സമീപനം പിന്തുടരുന്ന ഭരണകൂടത്തെ താഴെയിറക്കാൻ കോൺഗ്രസിെൻറയും അവരുമായി നേരിട്ട് സഖ്യമുള്ള പാർട്ടികളുടെയും സീറ്റുകൾ വർധിക്കേണ്ടതുണ്ടെന്നും ഹലീം പറഞ്ഞു.
‘പൊതുതെരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം’ എന്ന വിഷയത്തിൽ വനിതാവിഭാഗം കോഓഡിനേറ്റർ ഷഹനാസ് മുസമ്മിൽ സംസാരിച്ചു. വഹീദ് ചേന്ദമംഗലൂർ, സജീബ് ജലാൽ, മുഹമ്മദ് സ്വഫ്വത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് തഴവ രമേഷ് സ്വാഗതവും വർക്കിങ് കമ്മിറ്റിയംഗം ശരണ്യ ചന്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.