അങ്കർ ബ്രാൻഡിന്റെ ചില പോർട്ടബിൾ ചാർജറുകൾക്കെതിരെ മുന്നറിയിപ്പ്

മസ്കത്ത്: അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അങ്കർ ബ്രാൻഡിന്റെ ചില പോർട്ടബിൾ ചാർജറുകൾക്കെതിരെ ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഇവയുടെ ഉപയോഗം ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നതിനാലാണ് ഈ നടപടി. A1647, A1652, A1257, A1681, A1689 എന്നീ മോഡലുകൾക്കാണ് അതോറിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ അതിവേഗ മുന്നറിയിപ്പ് സംവിധാനമായ ആജിൽ വഴിയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഈ ചാർജറുകൾ അമിതമായി ചൂടാകാനോ സാങ്കേതിക തകരാറുകൾ സംഭവിക്കാനോ സാധ്യതയുണ്ടെന്നും ഇത് അപകടങ്ങൾക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സി.പി.എ ഉദ്യോഗസ്ഥർ വിപണിയിൽ പരിശോധന നടത്തിയെങ്കിലും ഒമാനിൽ ഈ ഉൽപ്പന്നങ്ങൾക്ക് അംഗീകൃത വിതരണക്കാർ ഉള്ളതായി കണ്ടെത്തിയിട്ടില്ല.  

Tags:    
News Summary - Warning against some Anker brand portable chargers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.