Posted On
date_range Updated On
date_range ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: 35 വർഷത്തിലേറെ ഒമാനിലെ ബിദിയയിൽ ബിസിനസുകാരനായിരുന്ന കൊല്ലം പരവൂർ കോങ്ങാൽ താഴത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ അശോകൻ ഗോപാലൻപിള്ള (59) നാട്ടിൽ നിര്യാതനായി. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അശോകൻ, പ്രവാസി വെൽഫയർ ഫോറം ഇബ്ര ഏരിയ സമിതിയംഗമായി പ്രവർത്തിച്ചിരുന്നു. ബിദിയയിൽ മൂന്നരപതിറ്റാണ്ടിലേറെ കാലം സൂപ്പർ മാർക്കറ്റ്, ഹോട്ടൽ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, കഴിഞ്ഞവർഷം അവസാനത്തിലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ആതിര. പത്താം ക്ലാസ് വിദ്യാർഥി ആകാശ് ഏക മകനാണ്. സഹോദരങ്ങൾ: സുകേഷൻ, സുകു, ആനന്ദവല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.