സിജി സലാല ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range സലാല സിജി കുടുംബ സംഗമം ആഘോഷമാക്കി
സലാല : സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ ( സിജി ) സലാല ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. സഹൽനോത്തിലെ ഫാം ഹൗസിൽ സംഘടിപ്പിച്ച മീറ്റ് ഇന്ത്യൻ സ്‌കൂൾ മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉത്ഘാടനം ചെയ്തു. ചെയർമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും മുതിർന്ന വർക്കുള്ള വിവിധ മൽസരങ്ങളും ഗാനമേളയും നടന്നു. മുനവ്വിർ ഹുസൈൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ചീഫ് കോ ഓർഡിനേറ്റർ ഡോ: സാജിദ് നന്ദി പറഞ്ഞു. ഹുസൈൻ മാസ്റ്റർ, ജാസ്മിൻ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് കാളികാവ് പരിപാടികൾ നിയന്ത്രിച്ചു.
സ്വാലിഹ്, മുനവ്വിർ , ഷൗക്കത്തലി, മുക്താർ, മുനീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഈദാഘോഷത്തിൻ്റെ ഭാഗമായാണ് മീറ്റ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.