മസ്കത്ത്: ഒമാനിൽ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ, വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് വാഹന ഉടമകൾക്ക് നിർദേശം നൽകി. വേനൽക്കാലത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
ഉയർന്ന താപനില കാരണം വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യതയും മറ്റ് സുരക്ഷാ ഭീഷണികളും ഏറെയാണ്. അതിനാൽ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഒരു കാരണവശാലും വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുത്. വേനൽക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് മെക്കാനിക്കൽ തകരാറുകളോ ഇന്ധന-ഓയിൽ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
അടിയന്തിര സാഹചര്യങ്ങളെ പെട്ടെന്ന് നേരിടുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി എല്ലാ വാഹനങ്ങളിലും അഗ്നി സുരക്ഷാ ഉപകരണങ്ങൾ കരുതണമെന്നും ആർ.ഒ.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.