മസ്കത്ത്: ഇൗ വർഷം ഇതുവരെ ഇന്ത്യയിലേക്ക് വിസ അനുവദിച്ചത് 49,000ത്തിലധികം ഒമാനികൾക്ക്. ഇതിൽ 31,900 എണ്ണവും ടൂറിസ്റ്റ് വിസകളാണ്. കഴിഞ്ഞവർഷം മൊത്തം അനുവദിച്ചത് 95,000ത്തിലധികം വിസകളാണെന്നും എംബസിയിൽ ചൊവ്വാഴ്ച നടന്ന ‘ഇന്ത്യയെ അറിയുക’ സെമിനാറിെൻറ ഭാഗമായി അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. മസ്കത്ത് ഇന്ത്യൻ എംബസിയുടെയും ഇന്ത്യ ടൂറിസം ദുബൈയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ ഒമാനി സർക്കാർ തലത്തിൽനിന്ന് ടൂർ ഒാപേററ്റർമാരുമടക്കം നൂറിലധികം പേർ പെങ്കടുത്തു. ഇന്ത്യൻ സർക്കാർ വിസാ നടപടിക്രമങ്ങളിൽ വരുത്തിയ മാറ്റത്തെ കുറിച്ച വിശദമായ പ്രസേൻറഷൻ എംബസി ഫസ്റ്റ് സെക്രട്ടറി (കോൺസുലാർ) പുനീത് ശർമ നടത്തി. ഇന്ത്യയുടെ ടൂറിസം സാധ്യതകളെ കുറിച്ചും വൈവിധ്യമാർന്ന പ്രകൃതി മനോഹാരിതയെയും കാണികൾക്ക് മനസ്സിലാക്കി നൽകിയ ‘ഇൻക്രെഡിബിൾ ഇന്ത്യ’ പ്രസേൻറഷൻ ഇന്ത്യ ടൂറിസം ദുബൈ അസി.ഡയറക്ടർ െഎ.ആർ.വി റാവു അവതരിപ്പിച്ചു.
മെഡിക്കൽ ടൂറിസം മേഖലയിലും ശ്രദ്ധേയ നേട്ടം ഇന്ത്യ അടുത്തിടെ കൈവരിച്ചതായി എംബസി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് ചികിത്സാർഥം പോകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിന് ഒപ്പം ചികിത്സാ ചെലവിലെ കുറവുമാണ് ഇന്ത്യയെ ഒമാനികളുടെ ഇഷ്ട മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നത്. മെഡിക്കൽ ടൂറിസത്തിെൻറ പ്രോത്സാഹനാർഥം വിസാ നിരക്കുകളിൽ ഇന്ത്യ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. ആറുമാസ കാലാവധിയുള്ള മെഡിക്കൽ വിസക്ക് 30.900 റിയാലും ഒരു വർഷ കാലാവധിയുള്ളതിന് 46.300 റിയാലുമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഇൗടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.