വിപിൻ സേവ്യറി​െൻറ മൃതദേഹം ശനിയാഴ്ച​ സംസ്​കരിക്കും 

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം റുസ്​താഖ്​ ആശുപത്രിയിൽ മരിച്ച എറണാകുളം തോപ്പുംപടി കഴുത്തുമുട്ട്​ സ്വദേശി വിപിൻ സേവ്യറി​​െൻറ (31) മൃതദേഹം ശനിയാഴ്​ച സുഹാറിൽ സംസ്​കരിക്കും. രാവിലെ മൃതദേഹം ഏറ്റെടുത്ത്​ സംസ്​കാരത്തിന്​ കൊണ്ടുപോകാൻ അനുമതി ലഭിച്ചതായി വിപി​​െൻറ കുടുംബ സുഹൃത്ത്​ പറഞ്ഞു. 

ബർക്ക കേന്ദ്രീകരിച്ച്​ സബ്​ കോൺട്രാക്​ടിങ്​ സ്​ഥാപനം നടത്തിവരുകയാണ്​ വിപി​​െൻറ പിതാവ്​ സേവ്യർ. നേരത്തേ സഹമിലായിരുന്നു താമസിച്ചിരുന്നത്​. വർഷങ്ങളായി ഇവർ കുടുംബസമേതം ഒമാനിലുണ്ട്​. 

കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ വിപിന്​ പനിയുണ്ടായത്​. പനിയെ തുടർന്ന്​ മരുന്ന്​ വാങ്ങി തിരികെയെത്തിയെങ്കിലും രാത്രിയോടെ അസ്വസ്​ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ റുസ്​താഖ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ ആണെന്ന്​ തിരിച്ചറിയുന്നത്​. 

വ്യാഴാഴ്​ച ഉച്ചയോടെ ശ്വാസം മുട്ടൽ അനുഭവപ്പെടുകയും തുടർന്ന്​ മരണപ്പെടുകയുമായിരുന്നു. മോളിയാണ്​ വിപി​​െൻറ മാതാവ്​. അമല ഭാര്യയാണ്​. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം.

Tags:    
News Summary - vipin savior cremation -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.