ബുറൈമിയിൽ വാദിയിൽ ഒലിച്ചുപോയ വാഹനം
Posted On
date_range Updated On
date_range ബുറൈമിയിൽ വാഹനം ഒലിച്ചുപോയി; മൂന്നുപേരെ കാണാതായി
മസ്കത്ത്: ബുറൈമി വിലായത്തിൽ വാഹനം ഒഴുക്കിൽപെട്ട് മൂന്നുപേരെ കാണാതായി. കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ വാദി മുറിച്ചുകടക്കുമ്പോഴാണ് അപകടമെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബുറൈമി ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്ന് ട്വീറ്റിലൂടെ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.