രാജ്യങ്ങളെയും നേതാക്കളെയും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കൽ; നടപടിയുണ്ടാകുമെന്ന് ഒമാൻ
മസ്കത്ത്: രാജ്യങ്ങളെയും അവരുടെ നേതാക്കളെയും ജനതയെയും അധിക്ഷേപിക്കുന്ന സമൂഹമാധ്യമ ഉള്ളടക്കങ്ങളിൽ നിയമനടപടിയുണ്ടാകുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. മറ്റ് രാജ്യങ്ങളുമായുള്ള ഒമാന്റെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കൾ പങ്കുവെക്കുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമ ഉപയോക്താക്കൾ ജാഗ്രത പുലർത്തണമെന്നും അഭിപ്രായങ്ങൾ ഉത്തരവാദിത്തത്തോടെ പ്രകടിപ്പിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്കുകളിലും പ്രവൃത്തികളിലും സംയമനം പാലിക്കണമെന്നും ഒമാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, അവ പങ്കുവെക്കുക, ഇത്തരം പ്രവർത്തികൾക്ക് പ്രേരണ നൽകുക തുടങ്ങിയവയെല്ലാം കുറ്റകരമായി കണക്കാക്കും. ഒമാനിലെ സൈബർ കുറ്റകൃത്യ നിയമത്തിലെ 20, 23, 26 വകുപ്പുകൾ പ്രകാരമാണ് നിയമ നടപടികൾ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.