വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ ശൈ​ത്യ​കാ​ല ടൂ​റി​സം സീ​സ​ണി​ന് ഒ​രു​ക്കം

മ​സ്ക​ത്ത്: ഒ​മാ​നി​ലെ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 2026-27 ശൈ​ത്യ​കാ​ല ടൂ​റി​സം സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തി​വ​രി​ക​യാ​ണെ​ന്ന് പൈ​തൃ​ക-​ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ സു​മ​യ്യ ബി​ൻ​ത് ഹ​മ​ദ് അ​ൽ ബു​സൈ​ദി അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 111 ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 1,363 മു​റി​ക​ളു​ണ്ട്. ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ, ഗ്രീ​ൻ ലോ​ഡ്ജു​ക​ൾ, ഗെ​സ്റ്റ് ഹൗ​സു​ക​ൾ, പൈ​തൃ​ക താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ, മ​രു​ഭൂ​മി​യി​ലെ ടൂ​റി​സം ക്യാ​മ്പു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ബി​ദി​യ, അ​ൽ ഖാ​ബി​ൽ വി​ലാ​യ​ത്തു​ക​ളി​ലെ മ​ണ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ര​വ​ധി ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​രു​ഭൂ​മി​യി​ലെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കും ക്യാ​മ്പി​ങ്ങി​നും പേ​രു​കേ​ട്ട ബി​ദി​യ​യാ​ണ് ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന്. വാ​ദി ബ​നി ഖാ​ലി​ദി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ, മ​ഖ​ൽ ഗു​ഹ, പു​രാ​ത​ന അ​ൽ ഔ​യ്‌​ന പ​ള്ളി, അ​ൽ അ​ദ്‌​ഫൈ​ൻ കോ​ട്ട, ഹാ​വ​ർ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ എ​ന്നി​വ​യും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കും. ഇ​ബ്ര​യി​ൽ ബു​ധ​നാ​ഴ്ച ച​ന്ത, അ​ൽ മ​ൻ​സ​ഫ, അ​ൽ ഖ​നാ​തി​ർ പൈ​തൃ​ക ഗ്രാ​മ​ങ്ങ​ൾ, ദു​ൽ ഖി​ബ്ല​തൈ​ൻ പ​ള്ളി, ബൈ​ത് അ​ൽ ദ​ർ​വാ​സ മ്യൂ​സി​യം, ഖ​ഫീ​ഫ അ​ണ​ക്കെ​ട്ട്, സ​ഫാ​രി വേ​ൾ​ഡ് പാ​ർ​ക്ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ. ദി​മാ വ​ത്താ​യീ​നി​ൽ ജ​ലാ​ശ​യ​ങ്ങ​ളും താ​ഴ്വ​ര​ക​ളും അ​ൽ ഹ​മ്മാം കോ​ട്ട​യും ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. സ​നാ​വി​ലെ പ​ര​മ്പ​രാ​ഗ​ത ച​ന്ത​യും പു​രാ​ത​ന അ​ൽ സ​വാ​ഫ, അ​ൽ ബ​റാ​ശി​ദ പൈ​തൃ​ക മേ​ഖ​ല​ക​ളും പേ​രു​കേ​ട്ട​വ​യാ​ണ്.

40ല​ധി​കം ദി​ശാ​സൂ​ച​ക ബോ​ർ​ഡു​ക​ൾ

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​നും പ്ര​കൃ​തി-​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​നും 40ല​ധി​കം ദി​ശാ​സൂ​ച​ക, വി​നോ​ദ​സ​ഞ്ചാ​ര, ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബി​ദി​യ​യി​ലെ അ​ൽ മും​ത​റ​ബ്, അ​ൽ വാ​സി​ൽ കോ​ട്ട​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ വി​ക​സ​ന​പ​ദ്ധ​തി​യി​ൽ റ​സ്റ്റ​റ​ന്റ്, പാ​ല​ങ്ങ​ൾ, സി​പ്പ് ലൈ​ൻ, ന​ട​പ്പാ​ത​ക​ൾ, വി​ശ്ര​മ​ത്തി​നു​ള്ള ഷെ​ൽ​ട്ട​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ഹാ​വ​ർ താ​ഴ്വ​ര​യി​ൽ ക​ഫേ​യും വി​നോ​ദ​സ​ഞ്ചാ​ര പാ​ത​യും ഒ​രു​ക്കു​ന്നു​ണ്ട്. ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പു​ള്ള അ​ൽ ഖ​രി​യ പ്ര​ദേ​ശ​ത്തെ സ​ന്ദ​ർ​ശ​ക​കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം 50 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ബി​ദി​യ വി​നോ​ദ​കേ​ന്ദ്ര​ത്തി​ന്റെ വി​ക​സ​ന​വും ബി​ദി​യ​യി​ലെ ആ​മ​ദ് അ​ൽ ദാ​ഹി​ർ പ്ര​ദേ​ശ​ത്തി​ന്റെ​യും അ​ൽ ഖാ​ബി​ലി​ലെ ആ​മ​ദ് ഇ​സ് പ്ര​ദേ​ശ​ത്തി​ന്റെ​യും ന​വീ​ക​ര​ണ​വും പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​മ​ദ് അ​ൽ ദാ​ഹി​റി​ലെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​മ​ദ് ഇ​സി​ലെ നി​ർ​മാ​ണം 80 ശ​ത​മാ​നം പി​ന്നി​ട്ടു. അ​ൽ മു​ദൈ​ബി​യു​ടെ ന​ഗ​ര​മു​ഖം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ശൈ​ത്യ​കാ​ല സീ​സ​ണി​ൽ മ​രു​ഭൂ​മി​യി​ലെ മ​ത്സ​ര​ങ്ങ​ൾ, ഒ​ട്ട​ക​യോ​ട്ടം, പൈ​തൃ​ക സം​ഗ​മ​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കും വീ​ട്ടി​ൽ​നി​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്കും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ പ്രാ​ദേ​ശി​ക സ​മ്പ​ദ്വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്താ​നും യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Preparations Underway for Winter Tourism Season in North Al Sharqiyah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.