മദ്റസത്തു സുന്നിയ്യ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

സലാല: എസ്.ഐ.സി സലാലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മദ്റസത്തു സുന്നിയ്യയുടെ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ പൂർവവിദ്യാർഥി കമ്മിറ്റി രൂപവത്കരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.എസ്.ഐ.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഹാജി, റഷീദ് കൽപറ്റ, റയീസ്, അബ്ദുൽ ഫത്താഹ്, അബ്ദുല്ല അൻവരി, റഹ്മത്തുല്ല എന്നിവർ സംസാരിച്ചു. അബ്ബാസ് മൗലവി സ്വാഗതവും അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.എസ്.ഐ.സിയുടെ 31-ാം വാർഷികത്തോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്.

Tags:    
News Summary - മദ്റസത്തു സുന്നിയ്യ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.