ഒമാനിൽ അതിർത്തിക്ക് സമീപത്തെ പമ്പുകളിൽ ഇന്ധന നിയന്ത്രണം

മസ്കത്ത്: ഒമാനിൽ അതിർത്തി ചെക്ക്‌പോസ്റ്റുകളുടെ 50 കിലോമീറ്റർ പരിധിയിലുള്ള ഇന്ധന പമ്പുകളിൽ താൽക്കാലികമായി 30 ലിറ്റർ ഇന്ധനം മാത്രമേ ഒരാൾക്ക് നിറക്കാനാകൂ. ചില പമ്പുകളിൽ ഇന്ധനത്തിന് ആവശ്യം വർധിച്ചതിനെ തുടർന്നാണ് ദേശീയ സബ്‌സിഡി കമ്മിറ്റി നിയന്ത്രണത്തിന് അംഗീകാരം നൽകിയത്.

എല്ലാ ഉപഭോക്താക്കൾക്കും ഇന്ധനം ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ ജനറൽ നസ്റ ബിൻത് സുൽത്താൻ അൽ ഹബ്സി ഒമാൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.ചില ഇന്ധന പമ്പുകളിൽ ആവശ്യം വർധിച്ചതിനെ തുടർന്ന് ഇന്ധനവിതരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് താൽക്കാലിക പരിധി ഏർപ്പെടുത്തിയതെന്നും അവർ പറഞ്ഞു.

Tags:    
News Summary - Fuel restrictions at gas stations near the Oman border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.