അലി ബിൻ സാലിം അൽ ബുസൈദി
മസ്കത്ത്: വാഹനാപകട ഇരകളെ കുറക്കാൻ സഹായിക്കുന്ന ഒമാനിൽ രജിസ്റ്റർ ചെയ്ത 'മുസിഫ്' എന്ന വെഹിക്ക്ൾ എമർജൻസി ഉപകരണത്തിന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയത്തിെൻറ പേറ്റൻറ്.വാഹനാപകടങ്ങളിൽ പെടുന്നവരെ കുറക്കാനും അടിയന്തര രക്ഷാപ്രവർത്തകരുമായി പെെട്ടന്ന് ആശയവിനിമയത്തിനും ഉപകരണം സഹായിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അപകടം നടന്ന സ്ഥലമടക്കം മറ്റു വിവരങ്ങൾ പിഴവില്ലാതെ പൊലീസിലും അനുബന്ധ സംവിധാനങ്ങളിലും എത്തിക്കാൻ ഉപകരണത്തിന് കഴിയും. അലി ബിൻ സാലിം അൽ ബുസൈദി എന്നയാളാണ് ഉപകരണം രൂപപ്പെടുത്തിയത്.
ആധുനികവും നൂതനവുമായ നിരവധി സാങ്കേതികവിദ്യകളുള്ള ഈ ഉപകരണം എല്ലാ അടിയന്തര സാഹചര്യങ്ങളിലും വ്യത്യസ്ത രക്ഷാപ്രവർത്തന സംവിധാനങ്ങളുമായി സമ്പർക്കത്തിലൂടെ അപകടങ്ങളുടെ തീവ്രത കുറക്കുമെന്ന് അൽ ബുസൈദി പറഞ്ഞു.വരുന്ന കാലയളവിൽ, കാർ സുരക്ഷ ഉപകരണങ്ങൾ നിർമിക്കുന്നതിലും വികസിപ്പിക്കുന്നതിലും വിദഗ്ധരായ നിരവധി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പുതിയ ഉപകരണത്തിെൻറ പരീക്ഷണങ്ങൾ നടത്താനും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യാടിസ്ഥാനത്തിലും പ്രാദേശികമായും വിൽക്കപ്പെടുന്ന ഒരുൽപന്നമായി ഇതിനെ മാറ്റാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.