ഖസബിൽ മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ
കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടിൽ കണ്ടെത്തിയ
മദ്യവസ്തുക്കൾ
Posted On
date_range Updated On
date_range ഖസബിൽ അനധികൃത മദ്യവുമായി പ്രവാസികൾ പിടിയിൽ
ഖസബ്: മുസന്ദം ഗവർണറേറ്റിലെ ഖസബിൽ വൻതോതിൽ അനധികൃത മദ്യവും മദ്യപാന വസ്തുക്കളുമായി മൂന്ന് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനക്കിടെയാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നുപേർ സഞ്ചരിച്ചിരുന്ന ബോട്ട് കണ്ടെത്തിയത്. ഇതോടെ ഇവ തടഞ്ഞ് നടത്തിയ പരിശോധനയിൽ വൻതോതിൽ മദ്യപാന വസ്തുക്കൾ കണ്ടെത്തി. പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.