മ​സ്ക​ത്ത്: റി​യാ​ദ കാ​ർ​ഡ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും ഐ​ച്ഛി​ക സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണെ​ന്നും ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന അ​തോ​റി​റ്റി (എ​സ്.​എം.​ഇ ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി) ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ലീ​മ ബി​ൻ​ത് റാ​ഷി​ദ് അ​ൽ സാ​രി പ​റ​ഞ്ഞു. റി​യാ​ദ എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് കാ​ർ​ഡ് നേ​ടി​യ സം​രം​ഭ​ക​രു​ടെ എ​ണ്ണ​വും നി​ല​വി​ൽ സ​ജീ​വ​മാ​യ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ എ​ണ്ണ​വും ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണം കാ​ർ​ഡി​ന്റെ ഐ​ച്ഛി​ക സ്വ​ഭാ​വ​മാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

58,000ത്തി​ല​ധി​കം സം​രം​ഭ​ങ്ങ​ൾ റി​യാ​ദ കാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഏ​ക​ദേ​ശം 25,000 കാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് സ​ജീ​വ​മാ​യു​ള്ള​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. റി​യാ​ദ കാ​ർ​ഡ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും, സം​രം​ഭ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ബി​സി​ന​സ് യാ​ത്ര​യി​ൽ സൗ​ക​ര്യ​പ്ര​ദ​മെ​ന്ന് തോ​ന്നു​മ്പോ​ൾ മാ​ത്ര​മാ​ണ് കാ​ർ​ഡ് ഉ​പ​യോ​ഗ​പ്പെു​ത്തു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​മാ​നി​ലെ സം​രം​ഭ​ങ്ങ​ളെ ഉ​റ​പ്പി​ക്കു​ന്ന ഔ​ദ്യോ​ഗി​ക​വും വി​ശ്വാ​സ​യോ​ഗ്യ​വു​മാ​യ രേ​ഖ​യാ​ണ് ഈ ​കാ​ർ​ഡെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​യാ​ദ കാ​ർ​ഡ് ആ​ദ്യം ന​ൽ​കു​മ്പോ​ൾ പൂ​ർ​ണ സം​രം​ഭ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്. എ​ന്നാ​ൽ, വാ​ർ​ഷി​ക പു​തു​ക്ക​ൽ നി​ർ​ബ​ന്ധ​മ​ല്ല. സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​രം​ഭ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് കാ​ർ​ഡ് പു​തു​ക്കേ​ണ്ട​ത്. ഈ ​സൗ​ക​ര്യ​പ്ര​ദ​മാ​യ സം​വി​ധാ​ന​മാ​ണ് നി​ര​വ​ധി കാ​ർ​ഡു​ക​ൾ നി​ഷ്ക്രി​യ​മാ​യി തു​ട​രാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ൽ അ​തു​കൊ​ണ്ട് ത​ന്നെ ആ ​സം​രം​ഭ​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ന്നോ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നോ അ​ർ​ത്ഥ​മി​ല്ല. ചി​ല​ത് പ​രി​മി​ത​മാ​യ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​കാം -അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ളി​ൽ പൂ​ർ​ണ സ​മ​യ സം​രം​ഭ​ക​ര​ല്ലാ​ത്ത ബി​സി​ന​സ് ഉ​ട​മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ൽ സാ​രി പ​റ​ഞ്ഞു. ജോ​ലി ചെ​യ്യു​ന്ന​വ​രും ഒ​രേ​സ​മ​യം ചെ​റു​കി​ട അ​ല്ലെ​ങ്കി​ൽ ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ ന​ട​ത്തു​ക​യോ ഉ​ട​മ​സ്ഥ​ത വ​ഹി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ത്ത​രം വ്യ​ക്തി​ക​ൾ​ക്ക് സ​ജീ​വ​മാ​യ റി​യാ​ദ കാ​ർ​ഡ് ഇ​ല്ലെ​ങ്കി​ലും ചി​ല സ​ർ​ക്കാ​ർ പി​ന്തു​ണ​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സം​രം​ഭ​ക​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ൾ ത​ന്നെ അ​നാ​വ​ശ്യ ഭ​ര​ണ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക​യും, ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ത്തി​ൽ സം​രം​ഭ​ക​ർ​ക്ക് പി​ന്തു​ണ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് സം​വി​ധാ​നം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​മ്പോ​ൾ സ​ർ​ക്കാ​ർ ലൈ​സ​ൻ​സ് ഫീ​സു​ക​ളി​ൽ ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന​താ​ണ് റി​യാ​ദ കാ​ർ​ഡി​ന്റെ ഗു​ണം. കൂ​ടാ​തെ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ വ​രെ​യു​ള്ള പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ (ഏ​ക​ദേ​ശം 101 റി​യാ​ൽ) അ​നു​മ​തി ല​ഭി​ക്കും. സ​ർ​ക്കാ​ർ ടെ​ൻ​ഡ​റു​ക​ളു​ടെ 10 ശ​ത​മാ​നം ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ റി​യാ​ദ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന ല​ഭി​ക്കും. സം​രം​ഭ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ​ക​ൾ ല​ഭി​ക്കാ​നും റി​യാ​ദ കാ​ർ​ഡ് സ​ഹാ​യി​ക്കു​ന്നു. ടെ​ലി​കോം സേ​വ​ന​ങ്ങ​ളി​ൽ ബി​സി​ന​സ് പ്ലാ​നു​ക​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ കി​ഴി​വ് ല​ഭി​ക്കു​മെ​ന്ന​തും റി​യാ​ദ കാ​ർ​ഡി​​ന്റെ ഗു​ണ​പ​ര​മാ​യ വ​ശ​മാ​ണ്.

ഉ​ട​മ ഒ​മാ​ൻ പൗ​ര​നാ​യി​രി​ക്കു​ക, സ്ഥാ​പ​ന​ത്തി​ന്റെ പൂ​ർ​ണ ചു​മ​ത​ല​യു​ള്ള​യാ​ളാ​യി​രി​ക്കു​ക, സ്ഥാ​പ​നം ഒ​മാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ. അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​സ്.​എം.​ഇ ഡെ​വ​ല​പ്മെ​ന്റ് അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി​യോ റി​യാ​ദ ആ​പ്പ് വ​ഴി​യോ കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം. 

Tags:    
News Summary - Riyada Card not mandatory - SME Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.