മസ്കത്ത് വിമാനത്താവളത്തിൽ കഞ്ചാവുമായി യുവതി പിടിയിൽ

മ​സ്ക​ത്ത്: മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള യു​വ​തി​യെ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു.വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഫോ​ർ കോം​പാ​റ്റി​ങ് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് വ​കു​പ്പാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

യാ​ത്രാ ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ക​യും വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യു​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. യു​വ​തി​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Woman arrested with cannabis at Muscat airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.