ഇന്ത്യൻ സ്കൂൾ ദർസൈത്തിൽ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദർസൈത്ത് (ഐ.എസ്.ഡി) പ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും ബൗഷർ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തേടെ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 53 പേർ രജിസ്റ്റർ ചെയ്തു. 40 യൂനിറ്റ് രക്തം ശേഖരിക്കാനായി. സുരക്ഷ-ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് മുഴുവൻ നടപടികളും പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ജീവനക്കാരിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും സേവന മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, അഡ്മിനിസ്ട്രേഷൻ ടീം എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഇൻഫർമറി ടീം, സന്നദ്ധ പ്രവർത്തകർ എന്നിവർ ആവശ്യമായ സേവനം നൽകി.
സിലാലി കപ്പ് സംഘാടക സമിതി യോഗത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.