ഒമാനിലേക്കും പുറത്തേക്കുമുള്ള യാത്രക്ക്​ വാക്​സിനേഷൻ നിർബന്ധമാക്കിയേക്കും

മസ്​കത്ത്​: ഒമാനിൽ പൊതുസ്​ഥലങ്ങളിൽ പ്രവേശിക്കുന്നതിന്​ കോവിഡ്​ വാക്​സിനേഷൻ നിർബന്ധമാക്കുന്നത്​ ആലോചനയിൽ. ഇതിന്​ പുറമെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിനും ഒമാനിലേക്കും രാജ്യത്തിന്​ പുറത്തേക്കുമുള്ള യാത്രക്കും വാക്​സി​നെടുക്കൽ നിർബന്ധമാക്കുന്നത്​ സംബന്ധിച്ച പഠനങ്ങൾ നടന്നുവരുകയാണെന്നും സുപ്രീം കമ്മിറ്റി വ്യാഴാഴ്​ച അറിയിച്ചു. രോഗപ്രതിരോധ കുത്തിവെപ്പ്​ വഴി പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം.

വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യത്തെ ലോക്​ഡൗൺ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്​തു. രാത്രി പത്ത്​ മുതൽ പുലർച്ചെ നാല്​ വരെയാണ്​ പുതുക്കിയ ലോക്​ഡൗൺ സമയം. വ്യാഴാഴ്​ച രാത്രി മുതൽ പുതിയ സമയം നിലവിൽ വരും. വൈകുന്നേരം അഞ്ച്​ മുതൽ പുലർച്ചെ നാല്​ വരെയായിരുന്നു കഴിഞ്ഞ ദിവസം വരെ ലോക്​ഡൗൺ

Tags:    
News Summary - Vaccination may be mandatory for travel to and from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.