ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിൽനിന്ന്
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു. അല്‍ ഖുവൈര്‍ ഇമ്പീരിയല്‍ കിച്ചന്‍ റസ്‌റ്റോറന്റില്‍ നടന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. റമസാന്‍ സന്ദേശങ്ങള്‍ പങ്കിടുകയും സ്‌നേഹ സമ്മാനങ്ങള്‍ കൈമാറിയുമാണ് അംഗങ്ങള്‍ പിരിഞ്ഞത്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു എക്‌സ്‌ചേഞ്ച്, ഐഡിയല്‍ ഫുഡ്‌സ് ആന്റ് പാക്കിംഗ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി ശംസുദ്ദീന്‍ പട്ടാമ്പി, ലുലു എക്‌സ്‌ചേഞ്ച് പ്രതിനിധി ബിനോദ് ദാസ്, ഐഡിയല്‍ ഫുഡ്‌സ് പ്രതിനിധി സന്തോഷ്, ഇമ്പീരിയല്‍ കിച്ചന്‍ റെസ്‌റ്റോറന്റ് മാനേജ്‌മെന്റ് പ്രതിനിധി ലിജോ തോമസ് എന്നിവര്‍ അതിഥികളായി.
ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ. അബ്ബാദ് (പ്രസി.), ഷൈജു സലാഹുദ്ദീന്‍ (ജന.സെക്ര), ജയകുമാര്‍
വള്ളിക്കാവ് (ട്രഷ.), മുഹമ്മദ് ഇഖ്ബാല്‍ (കോ ഓഡിനേറ്റർ)
മസ്‌കത്ത്: ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘിടിപ്പിച്ചു. യോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി: കബീര്‍ യൂസുഫ് (ഒമാന്‍ ഒബ്‌സര്‍വര്‍), പ്രസിഡന്റ്: കെ അബ്ബാദ് (സിറാജ് ന്യൂസ്), ജനറല്‍ സെക്രട്ടറി: ഷൈജു സലാഹുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), ട്രഷറര്‍: ജയകുമാര്‍ വള്ളിക്കാവ് (കൗമുദി ടി വി), കോ ഓഡിനേറ്റർ: മുഹമ്മദ് ഇഖ്ബാല്‍ (കൈരളി ടി വി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. വി കെ ഷഫീര്‍, ഇഖ്ബാല്‍ ചേന്നര, രാജീവ് മഹാദേവന്‍, ജസ്ല മുഹമ്മദ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പുതിയ വര്‍ഷത്തില്‍ കൂടുതല്‍ സാമൂഹിക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.